DweepDiary.com | ABOUT US | Sunday, 10 December 2023

എസ് എസ് എഫ് സാഹിത്യോത്സവ് സമാപിച്ചു

In regional BY P Faseena On 31 October 2023
അമിനി: എസ് എസ് എഫ് ലക്ഷദ്വീപ് സാഹിത്യോത്സവ് സമാപിച്ചു. 268 പോയിന്റുകൾ നേടി കൽപേനി ഒന്നാമതെത്തി. 243 പോയിന്റുകളോടെ ആതിഥേയരായ അമിനി രണ്ടാം സ്ഥാനത്തും. 217 പോയിന്റുകളോടെ ചെത്ത്ലാത്ത് മൂന്നാം സ്ഥാനത്തുമെത്തി.
സയ്യിദ് തഖിയുദ്ധീൻ തങ്ങൾ അൽ അഹ്സനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനം അമിനി ഗവ. എസ് ബി സ്കൂൾ ഹെഡ് മാസ്റ്റർ കുഞ്ഞിക്കോയ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് തൃശ്ശൂർ ജില്ല സെക്രട്ടറി മൻസൂർ അക്താർ, എസ് ജെ എം ജില്ലാ പ്രസിഡന്റ്‌ അസർ സഖാഫി എന്നിവർ ആശംസ പ്രഭാഷണം നടത്തി. മുജീബ് റഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു ദുൽകിഫിലി സഖാഫി നന്ദി പറഞ്ഞു. വിവിധ ദ്വീപുകളിൽ നിന്നും എത്തി ചേർന്ന പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY