കില്‍ത്താനില്‍ യുവാവിന് കുത്തേറ്റു

കില്‍ത്താന്‍: കില്‍ത്താനില്‍ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന് കുത്തേറ്റു. തഖിയുദ്ധീന്‍ ബലിയപാത്തോട എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ കില്‍ത്താനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ ആക്രമിച്ച അബ്ദുറഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ അബ്ദുറഹ്മാൻ കത്തിയുപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തഖിയുദ്ധീനെ അക്രമിക്കുന്നതു കണ്ട കൂടെയുള്ളവര്‍ അബ്ദുറഹ്മാനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജുനൈദ് എന്നയാള്‍ക്കും സാരമായ പരിക്കേറ്റു. തഖിയുദ്ധീന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിച്ച വിവരം.