DweepDiary.com | ABOUT US | Sunday, 08 September 2024

കിൽത്താൻ സൊസൈറ്റി ഭരണം ബി ജെ പിക്ക്: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

In regional BY P Faseena On 19 September 2023
കൊച്ചി: കിൽത്താൻ സൊസൈറ്റി ഭരണം ബി ജെ പി യുടെ കൈകളിലേക്ക്. ടി ടി ഷിഹാബുദ്ദീന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം നിൽക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
കേസിൽ ലക്ഷദ്വീപ് ഭരണകൂടം ഷിഹാബുദ്ദീന് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എൻ സി പി പ്രതിനിധിയെ പ്രസിഡന്റായി തിരഞ്ഞെടുത്ത സൊസൈറ്റി രജിസ്ട്രാർ, ഡയറക്ടർ ബോർഡ് എന്നിവരുടെ തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിക്കുന്നതായും അതുവരെ ഷിഹാബുദ്ദീന് പ്രസിഡന്റ് സ്ഥാനത്ത് തുടരാം എന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ടി ടി ഷിഹാബുദ്ദീൻ ബി ജെ പിയിൽ ചേർന്നതിനെ തുടർന്ന് കിൽത്താൻ സൊസൈറ്റി ഭരണം ബി ജെ പി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ കോൺഗ്രസ് പിന്തുണയോടെ എൻ സി പി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സാവുകയും ഭരണം എൻ സി പിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ ഈ നടപടിയെ ചോദ്യം ചെയ്ത് ടി ടി ഷിഹാബുദ്ദീൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY