ലക്ഷദ്വീപിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഐക്യം അനിവാര്യം: ജെ.ഡി.യു

കൽപേനി: രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ച് നിന്ന് ദ്വീപിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറാവണമെന്ന് ജെ. ഡി.യു വൈസ് പ്രസിഡൻ്റ്. ലക്ഷദ്വീപിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ പരസ്പരം ഭിന്നിച്ച് നിൽക്കുന്നത് ആർക്കും ഗുണകരമാവില്ല. ഇന്ത്യ മുഴുവനും ഫാസിസത്തിന് അടിമപ്പെട്ട് ഞെരിഞ്ഞമർന്ന് ദിനംപ്രതി പ്രയാസങ്ങൾ അനുഭവിക്കുകയാണ്.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കുന്നതിനെ ചെറുത്ത് തോൽപ്പിക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും ജെ. ഡി.യു വൈസ് പ്രസിഡൻ്റ് എം.വി ടിപ്പുസുൽത്താൻ പറഞ്ഞു.
ഡോ. സാദിഖ് രൂപീകരിച്ച എസ്. എൽ. എഫ് എന്ന സംഘടനക്ക് ഒരു പരിധിവരെ ഭരണകൂടത്തിൻ്റെ അനീതിക്കെതിരെ പ്രതിരോധിക്കാനും പ്രതികരിക്കാനും കഴിഞ്ഞു. അത്തരം സംഘടനകൾ ദ്വീപിൽ അനിവാര്യമാണ്. ഫാസിസത്തിനെതിരെ ശബ്ദിച്ചതിൻ്റെ പേരിൽ രാഹൂൽ ഗാന്ധിയെ അയോഗ്യനാക്കിയങ്കിൽ പലതിനും നാം സാക്ഷിയാവേണ്ടി വരും. നിലവിൽ നടപ്പാക്കികൊണ്ടിരിക്കുന്ന ഭരണകൂടത്തിൻ്റെ തെറ്റായ നയത്തെ ശക്തമായി എതിർക്കുന്നതോടൊപ്പം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും ജെ. ഡി.യു വൈസ് പ്രസിഡൻ്റ് എം.വി.ടിപ്പുസുൽത്താൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഡോ. കെ.പി ഹംസക്കോയ പരസ്യമായി മാപ്പ് പറയണം: ഐ.എൻ.എൽ
- ഡോ. കെ.പി ഹംസക്കോയയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അഗത്തി എന്.സി.പി
- ലക്ഷദ്വീപിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് ആവർത്തിക്കരുത്: രാത്രികാല ഹെലികോപ്റ്റർ സേവനം ഉറപ്പുവരുത്തണം:ജെ.ഡി.യു
- എൻ.എസ് യു.ഐ കിൽത്താൻ യൂണിറ്റ് ഡി.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
- മാനദണ്ഡങ്ങൾ പാലിച്ചില്ല: ഒപ്റ്റിക്കൽ ഫൈബർ ഫാസ്റ്റ് നെറ്റ്വർക്ക് പദ്ധതിയുടെ കേബിൾ പ്രവർത്തന നിർമാണം തടഞ്ഞു