DweepDiary.com | ABOUT US | Saturday, 01 April 2023

മോഹന്‍ ദേല്‍ക്കറിന്റെ ആത്മത്യാക്കുറിപ്പിൽ തന്റെ പേരുണ്ടായിരുന്നു: പി.പി മുഹമ്മദ്‌ ഫൈസൽ

In regional BY P Faseena On 17 March 2023
ചെത്ത്‌ലാത്ത്: ദാദ്രനഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍ക്കറിന്റെ ആത്മഹത്യാ കുറിപ്പിൽ തന്റെ പേരുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ്‌ ഫൈസൽ. "മൂത്തോന്‍ റിട്ടേണ്‍സ്'' പര്യടനത്തിന്റെ ഭാഗമായി ചെത്ത്‌ലാത്തിൽവെച്ചാണ് ഫൈസൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. 2021ലാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എം. പി മോഹന്‍ ദേല്‍ക്കറിനെ മുംബൈയിലെ മറൈന്‍ ഡ്രൈവ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എം.പി എഴുതിയതെന്ന് കരുതപ്പെടുന്ന 16 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് അന്ന് കണ്ടെടുത്തിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്റർ പ്രഫുല്‍ പട്ടേലിന്റെ പേര് തന്റെ മരണത്തിന് കാരണമായി കുറിപ്പിൽ പറഞ്ഞിരുന്നു. പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ഓഫീസും തന്നെ വേട്ടയാടിയെന്നാണ് മരിക്കുന്നതിന്റെ മുന്‍പ് മോഹന്‍ ദേല്‍ക്കർ കുറിപ്പിൽ എഴുതിയത്. പട്ടേലിന്റെ പ്രവർത്തി അറിയുന്ന കുടുംബക്കാരനല്ലാത്ത വ്യക്തി പി.പി മുഹമ്മദ്‌ ഫൈസൽ ആണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് തന്റെ മൊഴി എടുത്തിട്ടുണ്ട് എന്നുമാണ് ഫൈസൽ കഴിഞ്ഞ ദിവസം ചെത്ത്‌ലാത്തിൽ പറഞ്ഞത്. ഈ കേസിൽ താനിപ്പോൾ ഒരു സക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേൽക്കറിന്റെ മരണത്തില്‍ പ്രഫുല്‍ പട്ടേലിനെതിരെ മൊഴികൊടുത്തത് കൊണ്ടാണ് ഭരണകൂടം തന്നെ വേട്ടയാടിയത്. തന്നെ ജയിലിലടച്ചതും ഇതിന്റെ വൈരാഗ്യത്തിലാണ് എന്നാണ് ഫൈസല്‍ ആരോപിക്കുന്നത്. ആര്‍ക്കോവേണ്ടി എഴുതിച്ചേര്‍ത്ത തിരക്കഥ പോലെയാണ് തുടര നടപടികളുണ്ടായത് എന്നും ഫൈസൽ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY