എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മനുഷ്യ ജാലികക്ക് പ്രൗഢമായ തുടക്കം

കിൽത്താൻ: എസ്.കെ.എസ്.എസ്.എഫ് വർഷംതോറും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന മനുഷ്യ ജാലികക്ക് തുടക്കമായി. ഇർഷാദ് ദാരിമി പതാക ഉയർത്തിക്കൊണ്ട് ജാലികയ്ക്ക് തുടക്കമിട്ടു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ജാലിക നടത്തിവരുന്നത്.
കേരളത്തിൽനിന്നും മറ്റു ദ്വീപുകളിൽ നിന്നുമുള്ള ആയിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിനത്തിൽ പ്രകടനവും കൈകൾകോർത്ത്പ്പിടിച്ച് ജാലിക തീർത്ത് രാഷ്ട്ര നന്മയുടെപ്രതിജ്ഞ എടുത്ത് ജാലിക സമാപനത്തിലേക്ക് പ്രവേശിക്കും. സമസ്തയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന മർഹും ശൈഖുന ബിയ്യക്കോയാ ഉസ്താദ് നഗറിലാണ് പരിപാടികൾ നടക്കുന്നത്. ജാഫർ സാദിഖ് ഫൈസി., ശറഫുദീൻ ഫൈസി, ഹാഫിള് ഫാരിസ് മൻനൂൻ മുസ്ലിയാർ, ശബീറലി ബാഖവി, തുടങ്ങി ഒട്ടേറെ പ്രമുഖരും പ്രവർത്തകരും പങ്കെടുക്കും.