ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് അമിനിയിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

അമിനി: വേക്കപ്പ് ലാക്ക് വെൽഫയർ സൊസൈറ്റി അമിനിയും കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി സംയുക്തമായി ജനുവരി 28, 29 തിയതികളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കുന്നു. ശഹീദ് ജവാൻ മുത്തുകോയ മെമോറിയൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിദ്യാർഥികൾക്കായി ഉപരിപഠനം, ജോലി സാധ്യതകൾ, സ്വയം തൊഴിൽ, മത്സര പരിക്ഷകളെ നേരിടൽ, സെൽഫ് ഡെവലപ്പ്മെൻ്റ് മോട്ടിവേഷൻ, രക്ഷിതാക്കൾക്കായി പാരൻ്റിഗ് കെയർ തുടങ്ങിയ മേഖലകളിൽ വിവിധയിനം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
ലക്ഷദ്വീപിൻ്റെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരു എൻ. ജി.ഒ ആണ് വേക്കപ്പ് ലാക്ക്. പരിപാടിയിൽ ലക്ഷദ്വീപിലെ നിലവിലെ അവസ്ഥകളെ വെല്ലുവിളിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.
നിലവിൽ ലക്ഷദ്വീപ് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഈ പ്രശ്നത്തിന് പ്രധാന കാരണം ലക്ഷദ്വീപ് യുവാക്കളുടെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ദ്വീപിൽ തന്നെ ഒതുങ്ങിപ്പോകുന്നു എന്നതാണ്. ഭൂരിഭാഗം ജനങ്ങളും പട്ടിക ജാതിക്കാരായ ലക്ഷദ്വീപിൽ നിന്നും കേന്ദ്ര സർക്കാർ ജോലി തേടിപ്പോകുന്നവർ വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് വേക്കപ്പ് ലാക്കും ചാണക്യാ ബിസിനസ് സ്കൂളും സംയുക്തമായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ ലക്ഷദ്വീപുകാരെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കൺവീനർ ദ്വീപ് ഡയറിയെ അറിയിച്ചു.