DweepDiary.com | ABOUT US | Sunday, 10 December 2023

എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 'ചക്കര' സന്ദര്‍ശിച്ചു

In regional BY P Faseena On 22 January 2023
ആന്ത്രോത്ത്: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ആന്ത്രോത്ത് ദ്വീപില്‍ നടത്തുന്ന 'ചക്കര'യില്‍ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സന്ദര്‍ശനം നടത്തി. നസീര്‍ കെ.കെ, ഷരീഫ് പി.പി എന്നിവരാണ് 'ചക്കര' സന്ദര്‍ശിച്ചത്. 'ചക്കര'യിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
'ചക്കര'യിലെ കുട്ടികളുമായി സമയം ചിലവിടുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു. വരുംനാളുകളില്‍ സ്ഥാപനം വിപുലീകരിക്കുന്നതിന് വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങളും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉറപ്പ് നല്‍കി. പ്രാഥമിക ആവശ്യമായ യാത്രാവാഹനവും, സൗണ്ട് സിസ്റ്റവും വാഗ്ദാനം ചെയ്തു. എല്‍.ഡി.ഡബ്ല്യൂ ചെയര്‍മാന്‍ ഫാറൂഖ് കെ.കെ ചക്കരയുടെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങൾക്ക് വിശദീകരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY