DweepDiary.com | ABOUT US | Tuesday, 07 February 2023

കാണാതായ കുത്തുബുസമാന്‍ ബോട്ട് കണ്ടെത്തി: ജീവനക്കാര്‍ സുരക്ഷിതര്‍

In regional BY P Faseena On 18 January 2023
കല്‍പേനി: ബേപ്പൂരില്‍ നിന്നും കല്‍പേനി ദ്വീപിലേക്കുള്ള യാത്രക്കിടെ കാണാതായ കുത്തുബുസമാന്‍ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ആന്ത്രോത്തില്‍ നിന്നും 21 മൈല്‍ അകലെ നിന്നാണ് ബോട്ട് കണ്ടെത്തിയത്. മൂന്ന് ജീവനക്കാരും സുരക്ഷിതരായി ആന്ത്രോത്തില്‍ എത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്‍പേനി സ്വദേശികളായ രണ്ട് പേരും കടമത്ത് സ്വദേശിയായ ഒരാളുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.
ബേപ്പൂരില്‍ നിന്നും അറ്റക്കുറ്റപണികള്‍ക്ക് ശേഷം ദ്വീപിലേക്ക് മടങ്ങി വരുമ്പോള്‍ ജനുവരി 15 നാണ് ബോട്ടില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായത്. ബോട്ടിന് വേണ്ടി തിരച്ചില്‍ നടന്നുകൊണ്ടിരിക്കെയാണ് ആന്ത്രോത്തില്‍ നിന്ന് ബോട്ട് കണ്ടെത്തിയതായി അറിയിപ്പ് ലഭിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY