ആന്ത്രോത്ത് സ്വദേശി സെയ്ത് മുഹമ്മദിന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം
ആന്ത്രോത്ത്: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അക്കാദമി പുരസ്‌കാര്‍ 2019 ന് ആന്ത്രോത്ത് സ്വദേശി ലാവനക്കല്‍ പൂവിനപുര സെയ്ത് മുഹമ്മദ് അര്‍ഹനായി. ഡോലിപ്പാട്ടിന് നല്‍കിയ സംഭാവനകള്‍ക്കാണ് സെയ്ത് മുഹമ്മദിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവാര്‍ഡ് ജേതാവിന് ഒരു ലക്ഷം രൂപയും താമ്രപത്രം, അംഗവസ്ത്രം എന്നിവയടങ്ങുന്ന പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും.
നവംബര്‍ 6, 8 തീയതികളില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ യോഗത്തിലാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് 128 കലാകാരന്മാര്‍ക്കാണ് ഈ വര്‍ഷം അക്കാദമി പുരസ്‌ക്കാരം നല്‍കുന്നത്. ലക്ഷദ്വീപില്‍ നിന്ന് എസ്.എന്‍.എ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. കോയമ്മക്കോയ മാപ്‌ളാട്ട് ജനറല്‍ കണ്‍സിലില്‍ പങ്കെടുത്തു.