DweepDiary.com | ABOUT US | Monday, 25 September 2023

പകരം നിയമനം നടത്താതെ പി.ഡബ്ല്യൂ.ഡി യില്‍ സ്ഥലംമാറ്റം

In regional BY P Faseena On 18 November 2022
കില്‍ത്താന്‍: ലക്ഷദ്വീപ് പി.ഡബ്ല്യൂ.ഡി ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ കില്‍ത്താന്‍ ദ്വീപിലേക്ക് എഞ്ചിനിയര്‍മാരെ നിയമിക്കാതെ ഭരണകൂടം. കില്‍ത്താന്‍ ദ്വീപിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍, ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികയിലെ ജീവനക്കാരെ കവരത്തി, ചെത്ത്‌ലാത്ത് എന്നീ ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരക്കാരെ നിയമിക്കാതെയാണ് സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പി.ഡബ്ല്യൂ.ഡി വകുപ്പിനെ ഇല്ലാതാക്കാനുള്ള ഭരണകൂട ശ്രമമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. ദ്വീപിലെ പല പൊതുമരാമത്ത് പ്രവര്‍ത്തികളും അനിശ്ചിതാവസ്ഥയിലാക്കുന്ന തലത്തിലേക്കാണ് ഭരണകൂടത്തിന്റെ ഈ ജനവിരുദ്ധ നിലപാട് നയിക്കുന്നത്. കില്‍ത്താനില്‍ ഇലക്ട്രിസിറ്റി അസിസ്റ്റന്റ്  എന്‍ജിനീയറുടെ തസ്തികയിലേക്ക് നിയമനം നടന്നിട്ട് വര്‍ഷങ്ങളായി. ഈ വകുപ്പ് കൂടി അധികമായി  കൈകാര്യം ചെയ്തിരുന്ന പി.ഡബ്ല്യൂ.ഡി എ.ഇ നെയും സ്ഥലം മാറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY