DweepDiary.com | ABOUT US | Sunday, 10 December 2023

ആംബര്‍ഗ്രീസ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹം: ലക്ഷദ്വീപ് പരിസ്ഥിതി- വനംവകുപ്പ്

In regional BY P Faseena On 16 November 2022
ആന്ത്രോത്ത്: ആംബര്‍ഗ്രീസ്ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ അനധികൃതമായി കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമെന്ന് ലക്ഷദ്വീപ് പരിസ്ഥിതി-വനം വകുപ്പ്. സംസ്‌കരിച്ചതൊ അല്ലത്തതൊ ആയ ഇത്തരം വന്യമൃഗ വിഭവങ്ങള്‍ അനധികൃതമായി കൈവശം വെക്കുന്നത് ഏഴ് വര്‍ഷംവരെ തടവും 10000 രൂപയില്‍ കുറയാത്ത ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് നവംബര്‍ 14ന് ആന്ത്രോത്ത് പരിസ്ഥിതി -വനം വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
ആന്ത്രോത്ത് ദ്വീപില്‍ ആംബര്‍ഗ്രിസിനോട് സാമ്യമുള്ള ഷെഡ്യൂള്‍ 1 ഇനങ്ങളെ അനധികൃതമായി ശേഖരിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വന്യവിഭവങ്ങള്‍ ഭരണകൂടത്തിന്റെ അധീനതയില്‍ ഉള്ളതാണെന്നും അറിയിപ്പില്‍ പറയുന്നു. ഇതുപോലെയുള്ള വസ്തുക്കള്‍ ലഭിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ചുമതലയുള്ള അംഗീകൃത ഉദ്യോഗസ്ഥനോ കൈമാറണം എന്നും ലക്ഷദ്വീപ് പരിസ്ഥിതി വനം വകുപ്പ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY