DweepDiary.com | ABOUT US | Saturday, 26 November 2022

എസ്.എസ്.എഫ് ലക്ഷദ്വീപ് സാഹിത്യോത്സവ്; ചെത്ത്ലാത്ത് ദ്വീപ് ജേതാക്കൾ

In regional BY P Faseena On 14 November 2022
അഗത്തി: എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ “ലക്ഷദ്വീപ് സാഹിത്യോത്സവിൽ" ചെത്ത്ലാത്ത്ദ്വീപ് ജേതാക്കളായി. അഗത്തി, കടമത്ത് ദ്വീപുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വിവിധ വിഭാഗങ്ങളിലായി അറുപത്തഞ്ചോളം മത്സരങ്ങൾ ഓൺലൈനായും ഓഫ് ലൈനായും അരങ്ങേറി.
സര്‍ഗ്ഗപ്രതിഭയായി ചെത്ത്ലാത്ത് ദ്വീപിലെ അഷ്റഫലി സഖാഫിയേയും കലാപ്രതിഭയായി സെെനുദ്ദീന്‍ ലത്തീഫിയെയും തെരഞ്ഞെടുത്തു. ശനിയാഴ്ച ബാവഫക്രുദ്ധീൻ വലിയുള്ളാഹി മഖാം സിയാറത്തോടെയാണ് സാഹിത്യോത്സവിന് തുടക്കം കുറിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ മത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സയ്യിദ് സഹീർ ഹുസൈൻ ജീലാനി വിജയികളെ പ്രഖ്യാപിച്ചു. ഖാളി ചെറിയ കോയ മുസ്ല്യാർ, മുഹമ്മദ് മുസ്ലിയാർ, അബ്ദു സമദ് ദാരിമി, അബൂബക്കർ സഖാഫി, താജുദ്ധീൻ സഅദി തുടങ്ങിയവർ സംബന്ധിച്ചു.




SHARE YOUR FEEDBACK

RECENT IN THIS CATEGORY