DweepDiary.com | ABOUT US | Friday, 19 April 2024

കാരക്കാട് യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു

In regional BY P Faseena On 26 July 2022
ആന്ത്രോത്ത്: കാരക്കാട് യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. ആന്ത്രോത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കാരക്കാട് ക്ലബ്ബ് മുൻ മെമ്പറും, കായിക അധ്യാപകനും, സ്പോർട്സ് & യൂത്ത് അഫെയർസ് സ്പോർട്സ് ഓർഗനൈസറുമായി സേവനം അനുഷ്ടിച്ച കെ. കെ. മുത്തുകോയാ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഈ വർഷം ഉടനീളം നിരവധി കലാ, കായിക, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ടൂർണമെന്റ് നടക്കുന്നത്. 8 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്.
ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറൈഷിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂർണമെന്റ് കൺവീനർ കെ. കെ റിയാസ് സ്വാഗതവും, ക്ലബ്ബ് മുൻ ഭാരവാഹി യു.കെ കാസിം നന്ദിയും രേഖപ്പെടുത്തി. ആന്ത്രോത്ത് എസ്. എ. ഐ സെന്റർ ഇൻ ചാർജ് ബോസ്, ക്ലബ്ബ് സ്ഥാപക മെമ്പർമാരായ ഡോ. കോയമ്മക്കോയാ(മാപ്ലാടൻ), ടി.പി ചെറിയകോയാ, റിട്ടയർഡ് ഫിസിക്കൽ എഡുക്കേഷൻ ലക്ച്ചറർ ആറ്റകോയാ (കുഞ്ഞാളി ആറ്റ)എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ച് സംസാരിച്ചു.
മുൻ ക്ലബ്ബ് മെമ്പേഴ്സും ബാഡ്മിന്റൺ താരങ്ങളുമായിരുന്നു സി.പി ഹംസകോയാ, മുണ്ടാരം ശുകൂർ എന്നിവരുടെ സ്മരണാർത്ഥം, ഒന്നാം സ്ഥാനത്തെതുന്ന വിജയികൾക്ക് സി.പി ഹംസകോയാ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് മുണ്ടാരം ശുകൂർ മെമ്മോറിയൽ ട്രോഫിയുമാണ് നൽകുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY