DweepDiary.com | ABOUT US | Tuesday, 16 April 2024

ഫുട്‌ബോള്‍ കളിക്കിടെ തലക്ക് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

In regional BY P Faseena On 20 July 2022
മിനിക്കോയ്: ഫുട്‌ബോള്‍ കളിക്കിടയില്‍ തലക്ക് പരിക്കുപറ്റിയ വിദ്യാര്‍ഥി മരിച്ചു. ആന്ത്രോത്ത് ദ്വീപ് സ്വദേശി ബപ്പത്തിയാട ഖലീല്‍ ബംബന്റെ മകന്‍ മുഹമ്മദ്‌ ഫസ്ഹറുദ്ധീൻ ബുഖാരിയാണ് മരിച്ചത്. കഴിഞ്ഞദിവസം സുഹൃത്തുക്കളുമൊത്ത് ഫുടുബോള്‍ കളിക്കുമ്പോഴായിരുന്നു അപകടം. അപകടം ഉണ്ടായതിനെതുടര്‍ന്ന് ഫസ്ഹറുദ്ധീന് തലവേദന ഉണ്ടാകുകയും തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രിയോടെ ആരോഗ്യനില മോശമാകുകയും ഇതിനെതുടര്‍ന്ന് രാത്രി മിനിക്കോയ് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ഇന്ന് പുലര്‍ച്ചയോടെ ഫസ്ഹറുദ്ധീന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മിനിക്കോയ് ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഫസ്ഹറുദ്ധീന്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY