DweepDiary.com | ABOUT US | Thursday, 25 April 2024

കടമത്ത് സ്കൂളുകളുടെ ലയനത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സമരത്തിൽ

In regional BY P Faseena On 19 July 2022
കടമത്ത്: കടമത്ത് ദ്വീപിലെ സൗത്ത് ജെ.ബി സ്കൂളും നോർത്ത് ജെ. ബി സ്കൂളും ലയിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് സ്കൂളുകളും ലയിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ സാധനസാമഗ്രികൾ മാറ്റാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ, എസ്.എം.സി.ചെയർമാൻ മാരുടെ നേതൃത്വത്തിൽ രണ്ട് സ്കുളുകളിലുമായി പ്രതിഷേധം സംഘടിപ്പുക്കുകയായിരുന്നു.
രാവിലെ മദ്രസാ പഠനം കഴിഞ്ഞ് നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി രാവിലെ 9.30 ന് സ്കുളിൽ എത്താൻ കുട്ടികൾക്ക് ബുദ്ധിമുട്ടാവുമെന്നതും, നിത്യവൃത്തിക്കായി മത്സ്യബന്ധനം നടത്തിയും മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടും ഉപജീവനം നടത്തുന്ന സാധാരണക്കാരായ രക്ഷിതാ ക്കളെ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ദുരിതത്തിലാക്കുമെന്നും ഉത്തരവ് പുന: പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം.
രാവിലെ മുതൽ സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെയുള്ള രക്ഷിതാക്കൾ സ്കൂളിലെത്തി തടിച്ചു കൂടുകയും വിദ്യാലയത്തിൽ നിന്ന് വസ്തുക്കൾ മാറ്റാനാവാത്ത വിധം പ്രതിരോ ധം തീർക്കുകയും ചെയ്തു. രക്ഷിതാക്കൾക്കൊപ്പം പഞ്ചായത്ത് ചെയർപെഴ്സൺ, ഡി.പി. മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ എന്നിവരും പങ്കെടു ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ പോലും വക വെക്കാതെയായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം.തുടർന്ന് പ്രിൻസിപ്പാൾ , സ്ഥലം ബി. ഡി. ഓ. എന്നിവരെത്തി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ഉച്ചയുണിനു പോലും പോകാൻ അനുവദിക്കാതെ 4.30 ന് സ്കുൾ സമയം കഴിഞ്ഞും അധ്യാപകരെ തടഞ്ഞു വെച്ചുകൊണ്ട് പ്രതിഷേധംതുടർന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY