മിനിക്കോയ് പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം

മിനിക്കോയ്: അധ്യാപകരെ നിയമിക്കുക, പഠനസൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരംചെയ്ത മിനിക്കോയ് പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം. സി.ഐ അലിഅക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിദ്യാര്‍ഥികളുടെ കഴുത്തിന് കുത്തിപിടിച്ച് വലിച്ചത്.
ദിവസങ്ങളോളമായി തുടരുന്ന സമരത്തിൽ ഒരു നടപടിയും കൈകൊള്ളാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ അധ്യാപകരെ മുറിയില്പൂട്ടിയിടുകയും, കോളേജില്‍ എത്തിയ ഡെപ്യൂട്ടികളക്ടറെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് ഡെപ്യൂട്ടികലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് സി.ഐ അലിഅക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോളേജില്‍ എത്തുകയും, വിദ്യാര്‍ഥികളോട് സംസാരിക്കാനോ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുകയും കഴുത്തിന് കുത്തിപിടിച്ച് വലിച്ചെറിയുകയുമായിരുന്നു.
ക്യാമ്പസ്സിനകത്ത് കയറിയുള്ള പോലീസ് അതിക്രമത്തിനെതിരെ രാഷ്ട്രീയഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണമായി സി.ഐ രംഗത്തെത്തി. അവകാശ സമരങ്ങള്‍ നല്ലതിനാണെന്നും എപ്പോഴും നല്ലതിനെ പിന്തുണക്കുന്ന വ്യക്തിയാണെന്നും എന്നാൽ അവകാശ സംരക്ഷണത്തിന്റെ പേരില്‍ പ്രിന്‍സിപ്പലിനെയും മറ്റ് സ്റ്റാഫുകളെയും പൂട്ടിയിടുന്നത് ഗുണ്ടായിസമാണെന്നും, അനീതിയും അക്രമവും കണ്ടാല്‍ എതിര്‍ക്കുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സി. ഐയുടെ പ്രസ്ഥാവനക്കെതിരെയും വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് പോലീസ് ഗുണ്ടായിസം കാണിച്ചതെന്ന് സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന കുറ്റപ്പെടുത്തി.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ആളപായമില്ല
- കൽപേനി സൊസൈറ്റിയിലും പിരിച്ചുവിടൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
- സമര വിലക്ക്: മിനിക്കോയ് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകാനുള്ള അപേക്ഷ സമർപ്പിച്ചു
- കടമത്തിലെ ഗവൺമൻ്റ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
- ബൈക്കപകടത്തിൽ മരിച്ച ചെത്ലത് സ്വദേശിയുടെ മൃതദേഹം വിട്ട്നല്‍കാതെ അധികൃതർ