ചെത്ലത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു: പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍

ചെത്ലത്: ചെത്ലത് ദ്വീപില്‍ കഴിഞ്ഞദിവസമുണ്ടായ ബൈക്കപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചെത്ലത് ദ്വീപ് സ്വദേശി കടപ്പുറത്ത്ഇല്ലം അബ്ദുല്‍ ഖാദറാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാട്ടകല്‍ ബാദുഷയെ ഗുരുതരപരിക്കുകളോടെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെത്ലത് ദ്വീപിലെ തെക്ക് ഹെലിപാഡിനുസമീപം ബുധനാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് വളവില്‍വെച്ച് നിയന്ത്രണം തെറ്റി തെന്നിമാറി മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് വീണു. അപകടം നടന്നയുടനെ ഓടി കൂടിയ നാട്ടുകാരണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെയും ബാദുഷയേയും ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുല്‍ ഖാദറിന്റെ ജീവന് രക്ഷിക്കാനായില്ല.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ആളപായമില്ല
- കൽപേനി സൊസൈറ്റിയിലും പിരിച്ചുവിടൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
- സമര വിലക്ക്: മിനിക്കോയ് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകാനുള്ള അപേക്ഷ സമർപ്പിച്ചു
- കടമത്തിലെ ഗവൺമൻ്റ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
- ബൈക്കപകടത്തിൽ മരിച്ച ചെത്ലത് സ്വദേശിയുടെ മൃതദേഹം വിട്ട്നല്‍കാതെ അധികൃതർ