DweepDiary.com | ABOUT US | Wednesday, 25 May 2022

ദേശിയ സ്‌കോളര്‍ഷിപ്പ് യോഗ്യതനേടി ചരിത്രംകുറിച്ച് ഫാത്തിമ സഫ

In regional BY P Faseena On 27 April 2022
കല്‍പേനി: സ്കൂൾ വിദ്യാര്‍ഥികള്‍ക്കുള്ള ദേശിയ സ്കോളര്‍ഷിപ്പിന് യോഗ്യത നേടി കല്‍പേനി സ്വദേശിനി ഫാത്തിമ സഫ. സ്‌കൂള്‍കുട്ടികള്‍ക്കുള്ള ദേശിയതലത്തിലുള്ള സ്‌കോളര്‍ഷിപ്പിന് ലക്ഷദ്വീപിൽ നിന്ന് യോഗ്യതനേടുന്ന ആദ്യ വിദ്യാര്‍ഥിയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഫാത്തിമ സഫ. കല്‍പേനിയിലെ ഡോ. കെ.കെ മുഹമ്മദ്‌കോയ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യര്‍ഥിനിയായ ഫാത്തിമ സഫ 2021ലെ നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്റെ രണ്ടാം ഘട്ടയോഗ്യത നേടിയാണ് ഈ അംഗീകാരത്തിന് അര്‍ഹയായത്.
ഫാത്തിമ സഫയുടെ ഈ നേട്ടം വരും വര്‍ഷങ്ങളില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജമാകട്ടെ എന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ രാഗേഷ് സിംഗാള്‍ ഡാനിക്‌സ് ആശംസിച്ചു. അധ്യാപകരായ അൻവർ സൈഫുദ്ധീൻ ഫൈസയുടെയും സലീന എ. കെയുടെയും മകളാണ് ഫാത്തിമ സഫ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY