DweepDiary.com | ABOUT US | Tuesday, 24 May 2022

കടമത്ത് ദ്വീപിൽ മോഷണം: പ്രതികൾ പിടിയിൽ

In regional BY P Faseena On 26 April 2022
കടമത്ത്: കടമത്ത് ദ്വീപിലെ ന്യൂജി പാർക്കിൽ കഴിഞ്ഞദിവസം അർധരാത്രി നടന്ന മോഷണത്തിലെ പ്രതികൾ അമിനിയിൽ പോലീസ് പിടിയിലായി. അമിനിയിൽവച്ചുള്ള പ്രാഥമികചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കടമത്ത് സ്വദേശികളായ പ്രതികളിൽ നിന്ന് പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ കണ്ടെടുത്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ നാളെ അമിനിയിൽ നിന്ന് കടമത്തെത്തിക്കും. സമാനരീതിയിൽ ഇവർ നേരത്തെയും മോഷണങ്ങൾ നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദ്വീപിലെ ന്യൂജി പാർക്ക് റസ്റ്റോറന്റിലും തെക്ക് സ്പോർട്സ് ടൂറിസ്റ്റ് ഹട്ടിലും മോഷണം നടന്നത്. ന്യൂജി പാർക്ക് റസ്റ്റോറന്റിൽനിന്ന് നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 1200 രൂപയും, സ്പോർട്സ് ടൂറിസ്റ്റ് ഹട്ടിന് മുന്നിലുള്ള വി.വി.ഐ.പി, വി.ഐപികളുടെ സ്വീകരണത്തിനായി ഉപയോഗിക്കുന്ന വിലപിടിപ്പുള്ള അലങ്കാര ചെടികളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ന്യൂജി പാർക്ക് റസ്റ്റോറന്റിന്റെ പൂട്ട് ചുറ്റിക ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ കടക്കുള്ളിൽ കയറിയത്. വീട്ടിൽ നിന്ന് അത്താഴം കഴിച്ച് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന റസ്റ്റോറന്റിലെ ജീവനക്കാരൻ ഷട്ടർ തുറന്നുകിടക്കുന്നത് ശ്രദ്ധിക്കുകയും ഉടൻതന്നെ ഹോട്ടലിന് അകത്ത് കയറിയപ്പോൾ മോഷ്ടാക്കളെ കാണുകയുമായിരുന്നു. ജീവനക്കാരൻ അകത്ത് പ്രവേശിച്ചയുടനെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയുണ്ടായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY