DweepDiary.com | ABOUT US | Thursday, 18 April 2024

കാത്തയുടെ 'കിനാവും' ബംബന്‍കോയയുടെ 'ഇബ് ലീസ് ഇട്ട മുട്ട'യും പ്രകാശനം ചെയ്തു

In regional BY Admin On 24 April 2014
കില്‍ത്താന്‍(24/4/14):- ലക്ഷദ്വീപ് സാഹിത്യ തലസ്ഥാനമായ കില്‍ത്താനില്‍ നിന്ന് രണ്ട് പുസ്തകം കൂടി പുറത്തിറങ്ങി. മുന്‍ ഫിഷറീസ് അസിസ്റ്റന്‍ഡ് ഡയരക്ടറായിരുന്ന ശ്രീ.കെ.പി.സൈത് മുഹമ്മദ്കോയ (കാത്ത) രചിച്ച 'കിനാവ് ' എന്ന പുസ്തകവും ശ്രീ.ഇ.എ.കോയാ ബാഖവി(ബംബന്‍കോയ) രചിച്ച 'ഇബ് ലീസ് ഇട്ട മുട്ട' യും പ്രകാശനം ചെയ്തു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം വൈകുന്നേരം ജീലാനി ബീച്ചില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. പരിപാടിക്ക് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ സാംസ്ക്കാരിക മാസികയായ 'കണ്ണാടിപ്പാത്ത' യുടെ ചീഫ് എഡിറ്റര്‍ ശ്രീ.എന്‍. ഇസ്മത്ത് ഹുസൈന്‍ സ്വാഗതം പറഞ്ഞു. ശേഷം 'കിനാവ്' മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ഖാനിന് നല്‍കിക്കൊണ്ട് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.കോയാ ഹാജി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിച്ചു. തുടര്‍ന്ന് 'ഇബ് ലീസ് ഇട്ട മുട്ട' സാഹിത്യകാരന്‍ ശ്രീ.മുഹമ്മദ് ശാഫിക്ക് നല്‍കിക്കൊണ്ട് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ശ്രീ.ആലിമുഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു സംസാരിച്ചു. കെ.പി.സൈത് മുഹമ്മദ് കോയയും ഇ.എ.കോയാ ബാഖവിയും പുസ്തകത്തെക്കുറിച്ച് വിവരിച്ചു. പരിപാടിക്ക് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് ശ്രീ.ചമയം ഹാജാഹുസൈന്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
ലക്ഷദ്വീപിലെ മുന്‍കാല ജീവിത രീതിയെക്കുറിച്ച് പ്രതിഭാതിക്കുന്ന ലേഖന സമാഹാരമാണ് 'കിനാവ്'(മുഖവില 50 രൂപ). ഇസ്ലാമിലെ അത്ഭുതകരമായ ചരിത്ര സംഭവങ്ങള്‍ പ്രതിഭാതിക്കുന്ന ഗാനങ്ങ ഗ്രന്ഥമാണ് 'ഇബ് ലീസ് ഇട്ട മുട്ട'(മുഖ വില 20 രൂപ). പുസ്തകങ്ങള്‍ ആവശ്യ മുള്ളവര്‍ 9447981929 എന്ന നമ്പറിലോ ദ്വീപ് ഡയറിയിലെ PUBLICATIONS / SUBSCRIPTIONS നിലോ ക്ലിക്ക് ചെയ്ത് ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY