DweepDiary.com | ABOUT US | Thursday, 25 April 2024

കാസിം സാറിൻ്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് ലക്ഷദ്വീപ് ഉദ്യോഗസ്ഥർ

In regional BY Admin On 23 July 2021
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ സ്പെനല്‍ മസ്ക്കൂലാര്‍ അട്രോഫി എന്ന അതി സങ്കീര്‍ണ്ണമായ രോഗം ബാധിച്ച് ബാംഗ്ലൂരിലെ ആസ്റ്റർ സി‌. എം‌. ഐ ആശുപത്രിയിൽ കഴിയുന്ന കടമത്ത് ദ്വീപിലെ ഇശാൽ മറിയം എന്ന പിഞ്ച് കുഞ്ഞിന് വേണ്ടി  സാലറി ചാലഞ്ചുമായ് ദ്വീപിലെ ഉദ്ധോഗസ്ഥർ. പൊതുപ്രവർത്തകനും അധ്യാപകനുമായ കാസിം മാഷിൻ്റെ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റെടുത്താണ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരിക്കുന്നത്. ദ്വീപ് ഭരണകൂടത്തെ വിമർശിച്ചതിന് നേരത്തെ വിദ്വിഭ്യാസ വകുപ്പ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പൊതു രോഷം കരുതി മറ്റു നടപടികൾക്ക് ഭരണകൂടം മുതിർന്നിട്ടില്ല.

ഈ മാസം ലഭിക്കുന്ന ശമ്പളത്തിൽ നിന്നും രണ്ട് ദിവസത്തെ ശമ്പളം നൽകാനാണ് അഭ്യർത്ഥന. 16 കോടി എന്ന ഭീമമായ തുകയാണ് ഈ രോഗത്തിന് ഏക പ്രതിവിധിയായ് അമേരിക്കൻ കോളേജ് ഓഫ് മെഡിക്കൽ ജനിറ്റിക്സ്  കണ്ടെത്തിയ ഒരു തുള്ളി മരുന്നിന്. ഏകദേശം10 കോടിയോളം വരുന്ന മരുന്നിന് 6 കോടിയോളമാണ് ഗവൺമെൻറ് ടാക്സ് . എന്നാൽ ധന ശേഖരണം തുടങ്ങിട്ട് ഇന്നേവരെയായിട്ടും ഏകദേശം 2.70 കോടിയാണ് സമാഹരിച്ചത് . ഇതിനിടയിൽ സമാന രോഗവുമായ് കേരളത്തിലെ ഇമ്രാൻ എന്ന പിഞ്ചോമനയുടെ വിയോഗം എല്ലാവരെയും തളർത്തിയതാണ്. എത്രയും പെട്ടന്ന് കൂടുതൽ സഹായവുമായ് എല്ലാ ഉദ്യോഗസ്ഥരും മുന്നോട്ട് വരണമെന്ന് മുഹമ്മദ് കാസിം മാഷ് ദ്വീപ് ഡയറിയോട് പറഞ്ഞു. സഹായിക്കാൻ താൽപര്യമുള്ള ഉദ്യേഗസ്ഥർ വരുന്ന അഞ്ചാം തിയതിക്കുള്ളിൽ തുക താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ട് അതിൻറെ സ്ക്രീൻഷോട്ട്/ രസീത് അദ്ദേഹത്തിന്റെ  9446387436  എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യണം എന്നാണ് അഭ്യർത്ഥന. കുട്ടിക്ക് ആവശ്യമായ തുക ലഭ്യമായോ എന്നറിയാനാണ് ഇത്.

Naser PK AC No. 915010040427467 IFSC -UTIB0002179 Google pay - 8762464897

SHARE YOUR FEEDBACK

RECENT IN THIS CATEGORY