DweepDiary.com | ABOUT US | Friday, 19 April 2024

കോവിഡ് കുറഞ്ഞു, കപ്പലിൽ മുഴുവൻ ടിക്കറ്റും നൽകും

In regional BY Atta koya On 09 July 2021
കവരത്തി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കപ്പൽ ടിക്കറ്റിലുളള നിയന്ത്രണം നീക്കിയതായി ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. ഇതുവരെ കപ്പലുകളിൽ പകുതി സീറ്റുകൾ മാത്രമാണ് യാത്രക്കാർക്ക് അനുവദിച്ചിരുന്നത്. മെഡിക്കൽ എമർജൻസി, മറ്റു സാങ്കേതിക സംവരണ ടിക്കറ്റുകൾ ഒഴികെയുള്ള മുഴുവൻ ടിക്കറ്റുകളും ഇനിമുതൽ യാത്രക്കാർക്ക് അനുവദിക്കും. എന്നാൽ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ യാത്രക്കാർ പാലിക്കണം.

മൺസൂൺ കാലമായതിനാൽ കപ്പലിൽ അന്തർ ദ്വീപ് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘുകരിച്ചതോടെ ചികിത്സ തേടിയും മറ്റാവശ്യങ്ങൾക്കും പോകുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY