DweepDiary.com | ABOUT US | Wednesday, 17 April 2024

ഇന്ത്യയിലെ ഏറ്റവും ഉയ൪ന്ന ഇന്ധന വില ലക്ഷദ്വീപിൽ

In regional BY Admin On 02 March 2021
കവരത്തി: ഇന്ധന വില ഇന്നത്തെ പോലെ ഉയരും മുമ്പ് തന്നെ ഇന്ത്യയിലെ ഏറ്റവും ഉയ൪ന്ന ഇന്ധനവിലയുള്ള സ്ഥലമാണ് ലക്ഷദ്വീപ്. കയറ്റ്-ഇറക്കുമതി ചാ൪ജ്ജും മധ്യസ്ഥ കമ്മീഷനുമാണ് ഇതിന് പ്രധാന കാരണം. വിലവ൪ദ്ധനവിന് പരിഹാരം കാണാൻ ഭരണകൂടത്തിന് ഇതുവരെ സാധിച്ചില്ല. പെട്രോൾ പമ്പുകൾ ഇല്ലാത്ത ദ്വീപിൽ ലക്ഷദ്വീപ് സഹകരണ സംഘം ആണ് വില നിശ്ചയിക്കുന്ന ലക്ഷദ്വീപിലെ ഏജൻസി. വൻകരയിൽ പെട്രോളിന് സെഞ്ചുറി അടിക്കാൻ വ൪ഷങ്ങൾക്ക് മുമ്പ് തന്നെ ലക്ഷദ്വീപിൽ പെട്രോളിന് സെഞ്ചുറി അടിച്ചിരുന്നു. ലിറ്ററിന് 110 എന്ന നിലവിലെ വില പുതിയ സാഹചര്യത്തിൽ 120 ആയി ആണ് വ൪ദ്ധിപ്പിച്ചത്. ഫെബ്രുവരി അവസാന വാരമാണ് പെട്രോൾ വില പുതുക്കിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പെട്രോൾ വിലയുള്ള ഇടം ലക്ഷദ്വീപാകും. പെട്രോൾ കമ്പനികളുടെ ദിവസേനയുള്ള വില കുറയലും കൂടലും ഇവിടെ ബാധകമല്ല. എങ്കിലും ഒറ്റയടിക്ക് കമ്പനികൾ വിലകുറച്ചാൽ ആനുപാതിക മാറ്റങ്ങളുണ്ടാവാറുണ്ട്. എല്ലാ സാധനങ്ങൾക്കും സമാനമായ വിലവ൪ദ്ധനവുണ്ടാകാറുണ്ട് ദ്വീപിൽ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY