DweepDiary.com | ABOUT US | Friday, 29 March 2024

ഫാഷന്‍ ഫ്രൂട്ടി തൈകള്‍ വിതരണം ചെയ്തു

In regional BY Admin On 05 February 2021
2019'ല്‍ ഗവ.എസ്.ബി.എസ് ബിത്ര മുന്നോട്ട് വെച്ച Clean Bitra, Green Bitra, Dream Bitra പ്രോജക്റ്റിന്റെ തുടര്‍ച്ചയായി 2020-2021 അദ്ധ്യയന വര്‍ഷത്തെ ECO CLUB ന്‍റെ ഭാഗമായി ബിത്രയിലെ മുഴുവന്‍ വീടുകളിലേക്കും ഫാഷന്‍ ഫ്രൂട്ടി തൈകള്‍ വിതരണം ചെയ്തു തുടങ്ങി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം SBS ഹെഡ്മാസ്റ്റര്‍ ശ്രീ ലത്തീഫ് സാര്‍, ആദ്യ തൈ വൈസ് ക്യാപ്റ്റന്‍ മാസ്റ്റര്‍ മുഹമ്മദ് സഹീര്‍ നു നല്‍കി കൊണ്ട് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ സന്നിഹിതരായ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്കൂള്‍ സ്റ്റാഫിനും ചെടികൾ വിതരണം ചെയ്തു. ബിത്രയിലെ മുഴുവന്‍ വീടുകളിലും ഒരു ഫാഷന്‍ ഫ്രൂട്ടി തൈ എങ്കിലും ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോജക്റ്റിന് തുടക്കം കുറിച്ചത്. ഒപ്പം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചെടികളുടെ പ്രധാന്യം മനസിലാക്കി കൊടുക്കാനും വീട്ടു കൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. നേരത്തെ ശിശുദിനത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓരോ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തിരുന്നു. അടുത്തതായി എല്ലാവര്‍ക്കും കറിവേപ്പില തൈ വിതരണം ചെയ്യാനാണ് എക്കോ ക്ലബ് ആലോചിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
ചെത്‍ലാത് ദ്വീപ് മുന്‍ പഞ്ചായത്ത് ചെയര്‍പേഴ്സണും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ നൂറൂല്‍ ഹസ്സനാണ് ചെടികൾ സ്പോണ്‍സ൪ ചെയ്തിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY