DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപില്‍ ആദ്യമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഏർലി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആന്ത്രോത്ത് ദ്വീപിൽ ആരംഭിച്ചു

In regional BY Admin On 03 December 2020
ആന്ത്രോത്ത് : ലക്ഷദ്വീപില്‍ ആദ്യമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഏർലി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 3 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്ന ഡിസംബർ 3ന് വ്യാഴാഴ്ച 8മണിക്ക് സ്കൂള്‍ ഔപചാരികമായി ഉൽഘാടനം ചെയ്തു. ഉൽഘടനം സൂമിൽ ഡിസ്ട്രിക്ട് കളക്ടർ ശ്രി അസ്‌കർ അലി ഐഎസ് നിർവഹിച്ചു. ചെയർമാൻ ലക്ഷദ്വീപ് ഡിഫറെന്റലി എബ്ലേഡ് വെൽഫർ അസോസിയേഷൻ പരിപാടിയിൽ ആശംസ നിർവഹിച്ചു. ദയ charitable ട്രസ്റ്റ്‌ ചെയർമാൻ Dr idrees സാർ ആദ്യക്ഷൻ വഹിച്ചു.ഈ പരിപാടി യുടെ പ്രാതിനിധ്യ ത്തെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്ത് ഉം ജോയിന്റ് ഡയറക്ടർ CDMRP റഹീമുദ്ദീൻ സാർ സംസാരിച്ചു. ബുദ്ധി പരിമിധി, കേൾവി പരിമിതി, കാഴ്ച്ച കുറവ്,സെറിബ്രൽ പാൾസി ,ലോക്കോ മോട്ടോർ ഡിസബിലിറ്റി ,തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്ന 3വയസ്സു മുതൽ 18 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ നിലവില്‍ സ്കൂളിലുണ്ട്. 10 മണി മുതൽ 3 മണി വരെയാണ് സ്കൂള്‍ പ്രവർത്തിക്കുക. സ്കൂളിൽ കുട്ടികളോടൊപ്പം ഉമ്മമാർക്കും പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 5 വയസ്സു കഴിയുന്നതോടുകൂടി സാധ്യതയനുസരിച്ച് കുട്ടിയെ സാധാരണ സ്കൂളുകളിലേക്ക് മാറ്റുന്നതാണ്. നിലവില്‍ സ്പെഷ്യൽ എജ്യുക്കേഷനിൽ പ്രാവിണ്യമുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ,വൊക്കേഷനൽ ട്രൈനിംഗ് എന്നിവ നൽകി വരുന്നുണ്ട്.ഇതോടൊപ്പം ഫിസിയോ തെറാപ്പിയും സ്പീച് തെറാപ്പിയും കൊടുക്കുന്നു.സ്പെഷ്യൽ എജ്യുക്കേഷൻ രംഗത്തെ വിദഗ്ധർ ,അധ്യാപകർ, ഫിസിയോ തെറാപ്പിസ്റ്റുകൾ ,സ്പീച്ച് തെറാപിസ്റ്റുകൾ,തുടങ്ങിയ രംഗത്തെ വിദഗ്ധരാണ് സ്കൂളിനെ നയിക്കുന്നത്.അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഇന്നേ ദിവസം (3-12-2020) ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിമുട്ടുകൾ മുൻകൂട്ടി മനസ്സിലാക്കി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും അവരുടെ വികാസത്തിനുമായി ഒരു കേന്ദ്രം ആരംഭിക്കുകയാണ്. തണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെയും ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ്റെയും കൂട്ടായ്മയിലാണ് ഈ സംരംഭം ആരംഭിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമുള്ളതായ പ്രത്യേക വിദ്യാഭ്യാസവും വ്യായാമമുറകളും സംസാര വൈകല്യങ്ങൾ മാറ്റാനുള്ള പരിശീലനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ അവരെ സമൂഹത്തിൽ കൈ പിടിച്ച് ഉയർത്തികൊണ്ടു വരുവാൻ അനുയോജ്യമായ തൊഴിൽ പരിശീലനവും നൽകുന്നതാണ്. നിങ്ങളുടെ നാട്ടിലോ പരിചയത്തിലോ അറിവിലോ പ്രത്യേക പരിഗണന ലഭിക്കേണ്ടതായ ഭിന്ന ശേഷിക്കാരായ കുട്ടികൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കണം എന്ന് LDWA ഭാരവാഹികൾ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY