ദ്വീപുകളിലെ മദ്യനിരോധനം എടുത്ത് മാറ്റുന്നതിന് എതിരെ നിവേദനം
കവരത്തി: വിനോദസഞ്ചാരത്തിൻ്റെ പേരിൽ കവരത്തി ഉൾപ്പെടെയുള്ള ദ്വീപുകളിൽ മദ്യനിരോധന നിയമം എടുത്ത് കളയാനുള്ള നിയമത്തിനെതിരെയും കവരത്തിയിൽ ഉടൻ തുറക്കാൻ ബാർ തുറക്കാൻ പോകുന്നുന്ന നടപടിക്രമങ്ങൾക്ക് എതിരെയും കവരത്തി ഖാസി ടി എം ഹംസത്ത് മുസ്ലാർ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനു വിയോജിപ്പ് അറിയിച്ച് കൊണ്ട് കത്തു നൽകി. മുൻ പി സി സി മാരായ ആച്ചാട അഹ്മദ് ഹാജി, എ കുഞ്ഞിക്കോയ തങ്ങൾ, കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർമാൻ ടി അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എ പി നസീർ, കെ.എം മുഹമ്മദ് സഖാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ലക്ഷദ്വീപിന്റെ ശാന്തിയും സമാധാനവും ലഹരിമുക്തിയും ഇനിയും തുടരാൻ ലഹരി നിരോധനം തുടരണമെന്നും അവർ ആവശ്യപെട്ടു.
ലക്ഷദ്വീപിന്റെ ശാന്തിയും സമാധാനവും ലഹരിമുക്തിയും ഇനിയും തുടരാൻ ലഹരി നിരോധനം തുടരണമെന്നും അവർ ആവശ്യപെട്ടു.