DweepDiary.com | ABOUT US | Saturday, 20 April 2024

ജനദ്രോഹ പരിപാടികൾ തുടരുന്നു; തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന - ലക്ഷദ്വീപിൽ ഇന്ധന വില വർദ്ധിക്കും

In regional BY Admin On 27 June 2020
ന്യൂഡല്‍ഹി: UPA സര്ക്കാര് കാലത്ത് ഒരു രൂപ വില വർദ്ധനവ് ഉണ്ടായാൽ ഹർത്താലുകളും വണ്ടി തള്ളൽ സമരങ്ങളും സംഘടിപ്പിച്ച രാഷ്ട്രീയ ചേരികൾ അധികാരത്തിൽ വന്നപ്പോൾ തുടർച്ചയായി 21 ദിവസം ഇന്ധന വില വർദ്ധിപ്പിച്ചു. രാജ്യം ചൈനയുടെ അതിർത്തി തർക്കത്തിലേക്ക്‌ ഉറ്റു നോക്കുന്നതിന്റെ മറവിലാണ് കേന്ദ്രം കൊള്ള നടത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യമില്ലായ്മയും മിണ്ടാട്ടവും ഇതിന് മുതൽ കൂട്ടാണ്. ഏറ്റവും ഒടുവിൽ പെട്രോളിന് 25 പൈസയും ഡീസലിന്​ 21 പൈസയുമാണ്​ വര്‍ധിച്ചത്​. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്​ 80.38 രൂപയായും ഡീസലിന്​ 80.40 രൂപയായും ഉയര്‍ന്നു. ദേശീയ ചരിത്രത്തിൽ ആദ്യമായി ആണ് തുടര്‍ച്ചയായ 21ാം ദിവസം ഇന്ധന വില വർദ്ധിപ്പിക്കുന്നത്.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല കു​റ​ഞ്ഞി​ട്ടും രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. ലഭിക്കുന്ന പണം രാജ്യ നന്മക്ക് എന്നാണ് നേതാക്കളുടെ വിശദീകരണം. 21 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ള്‍ വി​ല 9.12 രൂപയും ​ഡീ​സ​ല്‍ വി​ല 11.01 രൂ​പ​യു​മാ​ണ്​ കൂ​ട്ടി​യ​ത്. വാ​റ്റ്​ കൂ​ടി ചേ​രു​േ​മ്ബാ​ള്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ഈ ​നി​ര​ക്ക്​ വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കും.

ലക്ഷദ്വീപിലെ പ്രത്യേക സാഹചര്യത്തിൽ നിലവിൽ ഭരണ കൂടം അംഗീകരിച്ച നിരക്ക വിവിധ ദ്വീപുകളിൽ ലിറ്ററിന് 105 രൂപ മുതൽ 110 വരെയാണ്. കേന്ദ്രം വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ലക്ഷദ്വീപിൽ ഇന്ധന വില വർദ്ധനവിന് ഭരണ കൂടം തയ്യാറാവുകയാണ് എന്ന് ബന്ധപ്പെട്ട വ്യത്തങ്ങളെ ഉദ്ധരിച്ച് ചില ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ലക്ഷദ്വീപിൽ കപ്പൽ കടത്ത് കൂലിയും മറ്റു ഇതര ചെലവുകളും പരിഗണിച്ചാണ് കോടതി ഇന്ധന വില കണക്കാക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ലക്ഷദ്വീപിൽ. ലക്ഷദ്വീപിന്റെ പ്രശ്നം പരിഗണിക്കാൻ കേന്ദ്രം ഇത് വരെ ഉത്സാഹം കാണിച്ചിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY