ഡോക്ടർ ഇല്ല - ചെത്‌ലാതിൽ പഞ്ചായത്ത് സമരത്തിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥലംമാറ്റ നയം അട്ടിമറിക്കപ്പെടുന്നു - മൂന്ന് വർഷം സർവീസ് പൂർത്തിയാക്കാതെ സ്ഥലം മാറി പോകുന്നത് തുടർക്കഥ

ചെത്ലാത്ത്: ജോലിയിൽ പ്രവേശിക്കും മുമ്പ് ഇന്ത്യയിൽ എല്ലായിടത്തും ജോലി ചെയ്യാനും സര്ക്കാര് ഉത്തരവുകൾ പാലിക്കാനും തയ്യാറാണെന്ന് അംഗീകരിച്ച് ജോലിയിൽ പ്രവേശിക്കുമ്പോൾ സ്വന്തം കാര്യങ്ങൾ മാത്രം േ ക്കി സ്വാർത്ഥരാവുന്ന ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന യൂണിയനുകളും ലക്ഷദ്വീപിൽ ഏറി വരികയാണ്. വടക്കൻ ദ്വീപുകളായ കിൽത്താൻ, ചെത്ത്‌ലാത്, ബിത്ര ദ്വീപുകളുടെ കാര്യത്തിൽ ഭരണകൂടവും അനങ്ങാപ്പാറ നയമാണ് തുടരുന്നത്. ഇതിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ചെത്‌ലാത് പഞ്ചായത്ത്. പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് ട്രാൻസ്ഫർ ആയ റഗുലർ ഡോക്ടർക്ക് പകരം ഡോക്ടറെ നിയമിക്കാത്ത ദ്വീപ് ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ ചെത്ത്ലാത്ത് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ആണ് നിലവിൽ എസ്.ഡി. ഒ ഓഫീസിൽ സമരം ആരംഭിച്ചിരിക്കുന്നത്. നിയമനം ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്ന് ചെയർപേഴ്‌സൻ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട മറ്റു ദ്വീപിലെ അധ്യാപകരെ ചെത്ലാതിലേക്ക് നിർബന്ധിച്ച് അയച്ച ജില്ലാ പഞ്ചായത്ത് 15 വർഷത്തിൽ അധികമായി സ്വന്തം ദ്വീപിൽ തുടരുന്ന അധ്യാപകരെ ഇൗ ദ്വീപിലേക്ക് അയക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെ ചില രാഷ്ട്രീയ കക്ഷികളുടെ കൂട്ട് പിടിച്ച് സ്ഥലം മാറ്റം മൂന്ന് തവണകളായി റദ്ദ് ചെയ്യുകയോ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഭരണകൂടം പരസ്യമായി സ്ഥലം മാറ്റ നയങ്ങൾ അട്ടിമറിച്ചതോടെ സ്ഥലം മാറ്റം പോലെയുള്ള ഗൗരവമേറിയ കാര്യങ്ങൾ രാഷ്ട്രീയക്കാരിൽ നിന്നും മാറ്റി അതാത് വകുപ്പുകൾ സ്ഥലം മാറ്റ നയങ്ങൾ അനുസരിച്ച് നടത്തണെന്ന് ആവശ്യം ഏറി വരുന്നുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ജനദ്രോഹ പരിപാടികൾ തുടരുന്നു; തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന - ലക്ഷദ്വീപിൽ ഇന്ധന വില വർദ്ധിക്കും
- ഡോക്ടർ ഇല്ല - ചെത്‌ലാതിൽ പഞ്ചായത്ത് സമരത്തിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥലംമാറ്റ നയം അട്ടിമറിക്കപ്പെടുന്നു - മൂന്ന് വർഷം സർവീസ് പൂർത്തിയാക്കാതെ സ്ഥലം മാറി പോകുന്നത് തുടർക്കഥ
- സേവനപാതയിൽ വീണ്ടും ശ്രദ്ധേയമായി നാവികർ - വേതനത്തിന്റെ ഒരു ഭാഗം ലക്ഷദ്വീപ് നാവികർ വക ദുരിതാശ്വാസ നിധിയിലേക്ക്
- ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടു: 121 പേര് നാളെ കൊച്ചിയിലെത്തും
- പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകര്‍ ദ്വീപുകളില്‍ സുരക്ഷിതര്‍ - നാട്ടിലെത്തിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍