DweepDiary.com | ABOUT US | Thursday, 28 March 2024

പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകര്‍ ദ്വീപുകളില്‍ സുരക്ഷിതര്‍ - നാട്ടിലെത്തിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍

In regional BY Admin On 11 April 2020
കവരത്തി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങി. പരീക്ഷാ ഡ്യൂട്ടിക്കായി വിവിധ ദ്വീപുകളിലേക്കായി വിന്യസിച്ച കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള അധ്യാപകരാണ് ഒരുമാസമായി കുടുങ്ങിയത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. കപ്പല്‍ സര്‍വീസ് കൂടി നിര്‍ത്തിയതോടെ തിരികെ നാട്ടിലേക്കെത്താന്‍ വഴിയില്ലാതായി. ഇവരെ തിരിച്ചയക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമായില്ലെങ്കിലും ഇവര്‍ സുരക്ഷിത കേന്ദ്രത്തിലാണെന്ന ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. തങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണം ലഭ്യമാണെന്നും ലക്ഷദ്വീപില്‍ കൊവിഡ് ഇതുവരെ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും അധ്യാപകര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരികെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാരിടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന അധ്യാപകര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന കപ്പലിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY