DweepDiary.com | ABOUT US | Thursday, 28 March 2024

ദക്ഷിണേന്ത്യൻ ലേബർ കോൺഫറൻസ് ഇന്ന് കൊച്ചിയിൽ

In regional BY Admin On 18 December 2019
ദക്ഷിണേന്ത്യൻ ലേബർ കോൺഫറൻസ് ഇന്ന് കൊച്ചിയിൽ. ബോൾഗാട്ടി പാലസിൽ നടക്കുന്ന കോൺഫറൻസിൽ കേന്ദ്ര തൊഴിൽ മന്ത്രി (സ്വതന്ത്ര ചുമതല) സന്തോഷ് കമാർ ഗാങ്‌വർ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. കേരളത്തിനു പുറമേ കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി, എന്നിവിടങ്ങളിൽനിന്നുള്ള തൊഴിൽ വകുപ്പ് മന്തിമാരും ലക്ഷദ്വീപില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും കോൺഫറൻസിൽ പങ്കെടുക്കും.
തൊഴിൽ മേഖലയിലെ പുതിയ പെൻഷൻ പദ്ധതികൾ, ഒക്യുപേഷണൽ സേഫ്റ്റി ഹെൽത്ത് കോഡ്, ഇഎസ്‌ഐ കോർപ്പറേഷന്റെ സേവനങ്ങൾ മെച്ചപ്പെടുത്തൽ, നാഷണൽ കരിയർ സർവീസ് പോർട്ടൽ തുടങ്ങിയ വിഷയങ്ങളിൽ വിഷയാവതരണവും ചർച്ചകളുമുണ്ടാകും. വിവിധ തൊഴിൽ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യും.
വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി ഉപസംഹാര പ്രസംഗം നടത്തും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY