DweepDiary.com | ABOUT US | Thursday, 25 April 2024

തപ്പാൽ വൈകുന്നു: നാട്ടുകാർ വലയുന്നു

In regional BY Mubeenfras On 05 November 2019
കിൽത്താൻ: ഇന്ത്യയിലെവിടെയും 48 മണിക്കൂറിനുള്ളിൽ സ്പീഡ് / റെജിസ്റ്റേർഡ് പോസ്റ്റുകൾ എത്തുമ്പോഴും പോസ്റ്റുകൾക്കായി ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് ദ്വീപുകാർക്കുള്ളത്. കൊച്ചി വഴി വില്ലിംഗ്ടൺ ഐലൻറ് പോസ്റ്റോഫിസിലെത്തുന്ന തപ്പാൽ ഉരുപ്പടികൾ അടുത്ത കപ്പൽ വഴിയാണ് ദ്വീപിലെത്തേണ്ടത്. പ്രെവറ്റ് കൊറിയറുകളോ മാധ്യമ വിതരണക്കാരോ ഇല്ലാത്ത ദ്വീപിൽ പോസ്റ്റാഫീസ് മാത്രമാണ് ഏക ആശ്രയം. പക്ഷേ, കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന പല കപ്പൽ ഷെഡ്യൂളുകളിലും (സ്റ്റാൻഡേർഡ് / അഡീഷണൽ ) തപാലുകൾ ലോഡ് ചെയ്യപ്പെടാതെ പോവുന്നു. ഇതിന് കാരണമായി പറയുന്നത് കപ്പലിന്റെ പ്രോഗ്രാം തക്ക സമയത്ത് അറിയാത്തത് കൊണ്ടാണെന്നാണ്. അധികൃതർ ഉചിതമായ നടപടി സ്വീകരിച്ച് സാധ്യമായ വേഗത്തിൽ തപാൽ ഉരുപ്പടികൾ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY