DweepDiary.com | ABOUT US | Wednesday, 24 April 2024

ഹജ്ജ്: ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ കൊച്ചിയിൽ നിന്നും ജൂലൈ 14ന് പുറപ്പെടും - ഏറ്റവും കൂടുതല്‍ ഹാജിമാര്‍ അഗത്തിയില്‍ നിന്നും

In regional BY Admin On 05 July 2019
കവരത്തി: പുണ്യഹജ്ജ് കര്‍മ്മത്തിനായി ലക്ഷദ്വീപ് ഹാജിമാരുടെ സംഘം ജൂലൈ 14ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. കൃത്യസമയത്ത് ഹാജിമാരെ കൊച്ചിയില്‍ എത്തിക്കുന്നതിന് ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയും കപ്പല്‍ പ്രോഗ്രാമുകള്‍ പ്രത്യേകം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 8നു എംവി അറേബ്യന്‍ സീ കപ്പല്‍ മിനിക്കോയ് ദ്വീപുകാര്‍ക്കും ജൂലൈ 9-10നു എംവി ലക്ഷദ്വീപ് സീ കപ്പല്‍ ചെത്‍ലാത്, ബിത്ര, കടമത്ത്, കില്‍ത്താന്‍ ദ്വീപുകാര്‍ക്കും ജൂലൈ 10നു തന്നെ കവരത്തി, അഗത്തി, അമിനി ദ്വീപുകാര്‍ക്ക് എംവി ലഗൂണ്‍ കപ്പലും ആന്ത്രോത്ത്, കല്‍പേനി ദ്വീപുകള്‍ക്ക് എംവി കോറലും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ അഗത്തിയില്‍ നിന്നും കുറവ് ബിത്രയില്‍ നിന്നുമാണ്.

ദ്വീപ് അടിസ്ഥാനത്തിലുള്ള ഹാജിമാരുടെ കണക്ക്:
1. അഗത്തി - 77
2. ആന്ത്രോത്ത് - 65
3. കടമത്ത് - 44
4. കില്‍ത്താന്‍ - 35
5. കവരത്തി - 35
6. കല്‍പേനി - 32
7. അമിനി - 25
8. മിനിക്കോയ് - 9
9. ചെത്‍ലാത് - 9
10. ബിത്ര - 1

ആകെ - 332 പേര്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY