DweepDiary.com | Thursday, 20 June 2019

അത്യാസന്ന നിലയിലുള്ള കല്‍പേനി സ്വദേശിനിയെ അതിവേഗം കൊച്ചിയിലെത്തിച്ച് നാവിക സേന

In regional / 17 May 2019
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായസന്ദേശത്തെ തുടര്‍ന്ന് നാവിക സേന ഹെലികോപ്റ്റര്‍ സഹായഹസ്തവുമായി കുതിച്ചെത്തി. അത്യാസന്ന നിലയിലായ കല്‍പേനി സ്വദേശിനി ചെറിയബീ (43)യെയാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാന്‍ നാവികസേനയുടെ എച്ച്എഎല്‍ ഹെലി പറന്നെത്തിയത്. ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ വച്ച് സെറിബ്രല്‍ ഹെമറേജിനെത്തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്നു രോഗി. നാല്‍പത്തിരണ്ടുകാരിയായ ചെറിയബിയേയും, ഭര്‍ത്താവിനേയും നഴ്സിങ് അസിസ്റ്റന്റിനേയുമാണ് ഹെലിക്കോപ്റ്ററില്‍ കൊച്ചി നാവികസേനാ ആസ്ഥാനത്തെത്തിച്ചത്. കവരത്തിയില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് രോഗിയെ കൊച്ചിയിലെത്തിച്ചത്. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി നേരത്തേ സജ്ജമാക്കിയ ആംബുലന്‍സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെയായിരുന്നു (16/05/2018) സംഭവം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY