DweepDiary.com | Wednesday, 21 August 2019

പരീക്ഷകൾക്ക് തുടക്കം കുറിച്ചു

In regional / 05 March 2019
കവരത്തി സിബിഎസ്‍സി പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചു. പ്ലസ് വണ്‍, പ്ലസ് ടു, വിഭാഗങ്ങളുടെ പരീക്ഷകള്‍ ആറാം തീയതി രാവിലെ മുതല്‍ നടക്കും. എസ്എസ്എല്‍സി പരീക്ഷ 16 മുതല്‍ തുടങ്ങും. പ്ലസ്ടുവില്‍ ഈ വര്‍ഷം ആകെ 4,59,617 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം എന്‍ഐസി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഐ എക്സാം എന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു സവിശേഷതയും ഇപ്രാവശ്യം ഉണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY