DweepDiary.com | ABOUT US | Friday, 19 April 2024

അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായി എ ഹംസയെ നിയമിച്ചു - സേവനം വിരമിച്ചതിന് ശേഷം

In regional BY Admin On 01 March 2019
കവരത്തി (28/01/2019): ലക്ഷദ്വീപിലെ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ (ഗ്രൂപ്പ് ബി- കണ്‍ഫര്‍ഡ്) വിദ്യാഭ്യാസ സെക്രട്ടറി എ ഹംസയെ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായി നിയമിച്ചു കൊണ്ട് ഉത്തരവായി. ഈ മാസം വിരമിക്കുന്ന അദ്ദേഹത്തിന്റെ സേവനം ദ്വീപ് ജനതക്ക് ആശ്വസമാണ്. ഉദ്യോഗസ്ഥ ഭരണം പിടിമുറുക്കിയ ദ്വീപില്‍ ദ്വീപിനെക്കുറിച്ചറിയാത്ത ഐഏഎസ് കാരാണ് ഭരണം നടത്തുന്നത്. ദ്വീപുകാരനായ അദ്ദേഹത്തിന്റെ നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്റുകള്‍ നിറയുന്നുണ്ട്. ഇദ്ദേഹത്തെക്കൂടാതെ സിഎന്‍ കോയയെ പ്രോട്ടോക്കോള്‍ കണ്‍സള്‍ട്ടന്റ് ആയും സേവനം നീട്ടിയിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY