DweepDiary.com | ABOUT US | Tuesday, 16 April 2024

ബിത്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പിഒസി സംഭാവന ചെയ്തു

In regional BY Admin On 17 February 2019
മുഹമ്മദ് ശുഐബ് സിഎച്ച്പി (പ്രത്യേക ലേഖകന്‍)
ബിത്ര: അമിനി പുറക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബിന്റെ ആതുര സേവന പദ്ധതിയായ PLBC RELIEF CELL ന്റെ പ്രവര്‍ത്തനം ലക്ഷദ്വീപൊട്ടാകെ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബിത്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 12000 രൂപ വില മതിക്കുന്ന പേഷ്യന്റ് ഒബസര്‍വേഷന്‍ കോട്ട് (പിഒസി) സംഭാവന ചെയ്തു. ചടങ്ങില്‍ PLBC പ്രസിഡന്റ് ശ്രീ സാദിഖ് അലി അദ്ധ്യക്ഷത വഹിച്ചു. ബിത്ര വില്ലേജ് പഞ്ചായത്ത് ചെയര്‍പെയ്സണ്‍, സ്ഥലം സബ് ഡിവിഷണല്‍ ഓഫീസര്‍ ശ്രീ ഉക്കാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബദുറഹ്മാന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

34 വര്‍ഷമായി അമിനി ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന പുറക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബ് മൂന്ന് വര്‍ഷം മുമ്പാണ് നിര്‍ദ്ധന രോഗികളെ ലക്ഷ്യം വെച്ച് PLBC RELIEF CELL ആരംഭിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY