DweepDiary.com | ABOUT US | Friday, 19 April 2024

ക്യാപ്റ്റന്റെ അശ്രദ്ധ - വൻ ദുരന്തം ഒഴിവായി

In regional BY Admin On 14 February 2019
അഗത്തി (14/02/2019) ഇന്ന് രാവിലെ അഗത്തിയിലെത്തിയ അതിവേഗയാത്രാകപ്പല്‍ പരളി, ഈസ്റ്റേൺ ജെട്ടിയില്‍ യാത്രക്കാരെ ബോട്ടിലിറക്കുന്നതിനിടെ ബോട്ട് ജീവനക്കാർക്ക് ഒരു മുന്നറിയിപ്പും കൊടുക്കാതെ പിന്നോട്ടെടുക്കുകയും നിറയെയാത്രക്കാരുള്ള ബോട്ട് കപ്പലിന്റെ ഡിസ്എമ്പാര്‍ക്കേഷന്‍ ഏണിക്ക് താഴെ കുടുങ്ങുകയും ചെയര്‍പെയ്സണ്‍ ഉൾപ്പെടെയുള്ള സ്ത്രീകളും കട്ടികളും പ്രാണരക്ഷാർത്ഥം നിലവിളിക്കുകയും പരിഭാന്തരാവുകയും ചെയ്തു. ബോട്ട് ജീവനക്കാരുടെ സമയബന്ധമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ജെട്ടിസ്രാങ്കിനോട് യാത്രക്കാർ പരാതിപ്പെട്ടപ്പോൾ കപ്പല്‍ ജെട്ടിയില്‍ തട്ടി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ക്യാപ്റ്റന്‍ അങ്ങനെ ചെയതതെന്ന് മറുപടി നല്‍കി.content from: www.dweepdiary.com
എന്നാല്‍ യാത്രക്കാരുടെ ജീവന് വിലകല്‍പ്പിക്കുന്ന ക്യാപ്റ്റന്‍ അശ്രദ്ധ കാരണമാണ് ഇങ്ങനെ പെരുമാറിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബോട്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY