DweepDiary.com | ABOUT US | Saturday, 20 April 2024

റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ നല്ല പാഠവുമായി കടമത്ത് മെഗാസ്റ്റാര്‍

In regional BY Admin On 26 January 2019
കടമത്ത് (26/01/2019): നാളിതുവരെ നാം കണ്ട് വരുന്നത് റിപ്പബ്ളിക്ക് ദിനാഘോഷം കഴിഞ്ഞ് അരങ്ങൊഴിയുമ്പോള്‍ മൈതാനത്ത് കൂട്ടിയിട്ടതും വലിച്ചെറിഞ്ഞതുമായ പേപ്പര്‍ ഗ്ളാസുകളും പ്ളാസ്റ്റിക് കണ്ടെയ്നറുകളുമാണ്. എന്നാല്‍ ആ കാഴ്ച കടമത്തില്‍ മെഗാസ്റ്റാര്‍ തിരുത്തിയിരിക്കുകയാണ്. അത് പക്ഷേ ആരും ശ്രദ്ധിച്ച് കാണില്ല. എങ്കിലും ചിലരെങ്കിലും ശ്രദ്ധിച്ചുകാണും. 1500 ല്‍ അധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഒരു പേപ്പര്‍ ഗ്ളാസ് പോലും ഉപയോഗിക്കാതെ, ഒരു കണ്ടൈനര്‍ പോലും ഉപയോഗിക്കാതെ ഡിസ്പോസിബിള്‍ ആയ ഒരു വസ്തുവും ഉപയോഗിക്കാതെ തന്നെ ചായയും കടിയും വെള്ളവും പായസവും വിതരണം ചെയ്യപ്പെട്ടു. മിനറല്‍ വാട്ടര്‍ പോലും മാറ്റി നിര്‍ത്തി പകരം ജീരക വെള്ളം നല്‍കി. ഒരുപക്ഷേ കടമത്തിലെ ആഘോഷത്തില്‍ മാത്രമായിരിക്കാം പേപ്പര്‍ ഗ്ളാസ് ഉപയോഗിക്കാത്തത്. ഇതൊരു മാതൃകയായി കണാതിരിക്കാന്‍ വയ്യ. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന് തെളിയിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ കൂട്ടായ്മ.
ഇതിനെക്കുറിച്ചുള്ള അംഗങ്ങളുടെ പ്രതികരണം ഇങ്ങനെ... "ആഘോഷങ്ങള്‍ പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ നടത്തുന്നതിന്‍റെ ഒരു തുടക്കമായിട്ടാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തി ചെയ്തത്. അത് വിജയിക്കുകയും ചെയ്തു. ഇത്രയും വലിയ ഒരു പൊതുപരിപാടിയില്‍ പേപ്പര്‍ ഗ്ളാസുകള്‍ ഒഴവാക്കാമെങ്കില്‍ 100 ഉം 200 ഉം ആളുകള്‍ പങ്കെടുക്കുന്ന ദിനാചരണങ്ങളിലും സെമിനാറുകളിലും യോഗങ്ങളിലും പേപ്പര്‍ ഗ്ളാസുകള്‍ നിസ്സാരമായി ഒഴിവാക്കാം."

വേവ്സ് എന്ന സംഘടനയാണ് ഈ ആശയം മുന്നോട്ട് കൊണ്ടുവന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY