DweepDiary.com | ABOUT US | Friday, 26 April 2024

ദ്വീപിന്റെ ക്യാപ്റ്റന് ഉഷ്മള സ്വീകരണം

In regional BY Admin On 23 January 2019
കില്‍ത്താന്‍: ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ കപ്പല്‍ കപ്പിത്താനായ ആന്ത്രോത്ത് സ്വദേശീയായ ശ്രീ.ടി.പി.മന്‍സൂറിന് കില്‍ത്താന്‍ ഐലന്റ് സീഫാറേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ (KISWA) ഉഷ്മളമായ സ്വീകരണം നല്‍കി. രാവിലെ ഇവിടെ എത്തിയ കപ്പല്‍ എം.വി ലഗൂണ്‍സില്‍ നിന്നും പ്രത്യേകം അണിയിച്ചൊരുക്കിയ ബോട്ടിലായിരുന്നു ക്യാപറ്റന്‍ മന്‍സൂറിനെ ജെട്ടിയിലെത്തിച്ച്ത്. രാഷ്ട്രീയ നേതാക്കള്‍ പൗരപ്രമുഖര്‍, ഉദ്യോഗസ്ഥ മേധാവികള്‍, നാട്ടുകാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച വേദയില്‍ സ്വീകരണ ചടങ്ങുകള്‍ നടന്നു. ചടങ്ങിന് ശ്രീ.സബീര്‍, കിസ്വാ സ്വാഗതം പറഞ്ഞു. എസ്.ഡി.ഓ ശ്രീമതി.കദീശബി, പി.എ ശ്രീ.പി.കാസിം, കിസ് വാ പ്രസിഡന്റ് ശ്രീ.പി.പി നജീബ്ഖാന്‍ തുടങ്ങിയവര്‍ ക്യാപ്റ്റന്‍ മന്‍സൂറിനെ ആദരിച്ചു. ചെയര്‍പേഴ്സണ്‍ ശ്രീ.എം.കെ.അബ്ദുല്‍ ശുക്കുര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശ്രീ.മഹദാഹുസൈന്‍, കിസ് വാ പരിപാടിക്ക് നന്ദിയര്‍പ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY