DweepDiary.com | Tuesday, 22 January 2019

കോണ്‍ഗ്രസ് വക CT Scan, പുഷ്പ വക ഡയാലിസിസ്, എന്‍സിപി വക എംആര്‍ഐ സ്കാനിങ്ങ് - അഗത്തി സ്പെ‍ഷ്യാലിറ്റിക്ക് നല്ലകാലം

In regional / 10 January 2019
അഗത്തി (09/01/2019): ഹംദുള്ള സയീദിന്റെ ഭരണകാലത്ത് CT Scanഉം കഴിഞ്ഞ വര്‍ഷം കവരത്തി പുഷ്പ ക്ലബു കൊണ്ടുവന്ന ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റര്‍ വക ഡയാലിസിസും അഗത്തിയിലെ മാറിയ കോണ്‍ഗ്രസ് പഞ്ചായത്ത് വക ട്രാന്‍സിസ്റ്റ് അക്കമെഡേഷന്‍ സംവിധാനവും കൊണ്ടുവന്നത് വൃക്ക രോഗികളടക്കമുള്ളവര്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. ഇപ്പോള്‍ ഇതാ ലക്ഷദ്വീപ് എംപി വക എംആര്‍ഐ സ്കാനിങ്ങും. നിലവില്‍ ഇതിന് വന്‍കരയിലേക്ക് കപ്പലു കയറേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ എംപി ഫണ്ടില്‍ നിന്നും ഏതാണ്ട് 7 കോടി രൂപയാണ് ഇതിന് വകമാറ്റിയിരിക്കുന്നത്. മെഷീനും അനുബന്ധ ഉപകരണങ്ങളും ഉള്‍കൊള്ളുന്ന രുപത്തില്‍ അഗത്തി സ്പെ‍ഷ്യാലിറ്റിക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ ഉചിതമായ ബില്‍ഡിങ്ങ് ഏര്‍പ്പെടുത്താന്‍ ആരോഗ്യ ഡയരക്റ്റര്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY