DweepDiary.com | ABOUT US | Friday, 19 April 2024

'അടുത്തവര്‍ഷം ആണ്‍കുട്ടികള്‍ക്കും സൈക്കില്‍ നല്‍കും'-വി.പി.സി.സി അബ്ബാസ് ഹാജി

In regional BY Admin On 03 January 2019
കില്‍ത്താന്‍- ജില്ലാ പഞ്ചായത്ത് ഓരോ വര്‍ഷവും പെണ്‍കുട്ടികള്‍ക്കായി വിതരണം ചെയ്യുന്ന സൈക്കിളിന്റെ ഈ വര്‍ഷത്തെ വിതരണം ജില്ലാ പഞ്ചായത്ത് ചീഫ് കൗണ്‍സിലര്‍ ശ്രീ.ഹസ്സന്‍ ബദുമുക്കാഗോത്തി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സബ്ഡിവിഷനല്‍ ഓഫീസര്‍ ശ്രീ.നസീമുദ്ധീന്‍.കെ.പി അധ്യത വഹിച്ചു. വൈസ് ചീഫ് കൗണ്‍സിലര്‍ ശ്രീ.പി.പി.അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. ഇതുവരെയായി പെണ്‍കുട്ടികള്‍ക്കാണ് സൈക്കിള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. അടുത്തവര്‍ഷം ആണ്‍കുട്ടികള്‍ക്കും സൈക്കിള്‍ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്സണ്‍ ശ്രീ.എ.കെ.അബ്ദുല്‍ ശുക്കൂര്‍, എഡുക്കേഷന്‍ ഓഫീസര്‍ ശ്രീ.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീ.പി.എം.ഉബൈദുള്ളാ മാസ്റ്റര്‍ സ്വാഗസതവും ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.മുഹമ്മദ് ഖാന്‍ നന്ദിയും പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY