DweepDiary.com | ABOUT US | Friday, 19 April 2024

സ്വപ്നസാക്ഷാത്ക്കാരവുമായി ഗവ.ജെ.ബി സ്കൂള്‍ (നോര്‍ത്ത്)- കടമത്ത്

In regional BY Admin On 10 December 2018
കടമത്ത്- ഇന്റര്‍ ജെ.ബി സ്കൂള്‍ തല മത്സരത്തില്‍ കപ്പുയര്‍ത്തിയത് ഇത്തവണ നോര്‍ത്ത് ജൂനിയര്‍ ബേസിക് സ്കൂള്‍. ഈ കപ്പിന് അഠിനാധ്വാനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും വിയര്‍പ്പിന്റെ മണം. ചരിത്രത്തിലാദ്യമായാണ് ഗവ.ജെ.ബി.സ്കൂള്‍ നോര്‍ത്ത് കപ്പുയര്‍ത്തുന്നത്. അവഗണനയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ നോര്‍ത്ത് ജെ.ബി സ്കൂളിന് ഈ വിജയം സ്വര്‍ണ്ണത്തിളക്കമാണ്. കാരണം വെറും 70 വിദ്യാര്‍ത്ഥികളുമായി കലാ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ഇത്രയ്ക്ക് വലിയ വിജയം പ്രതിക്ഷിരുന്നില്ല. ഇവിടെയുള്ള 8 ഓളം അധ്യാകപരുടെ രാപകലില്ലാത്ത കഠിനാധ്വാനവും രക്ഷിതാക്കളുടെ സഹകരണവുമാണ് ഈ വലിയ വിജയം കരസ്ഥമാക്കാനായതെന്ന് സ്കൂള്‍ അധ്യാപകനായ മുഹമ്മദ് ഖാസിം ദ്വീപ് ഡയറിയോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനത്തിലും അസൂയാ വഹമായ നേട്ടം നേടിയെക്കാനും ശ്രമിക്കുമെന്നും അധ്യാകപര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY