DweepDiary.com | ABOUT US | Saturday, 20 April 2024

ദ്വീപ് ചരിത്രത്തില്‍ അപൂര്‍വ്വ കാഴ്ചയായി സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ ഒരുകുടുംബത്തിന്റെ നിരാഹാര സമരം

In regional BY Admin On 28 June 2018
കല്‍പേനി (28/06/2018): കേരളത്തിലും മറ്റു സ്ഥലങ്ങളിലും കണ്ടുവരുന്ന സമരമുറകള്‍ പലതും ദ്വീപില്‍ കാണാറില്ല. അവിഭക്ത ലക്ഷദ്വീപ് സ്റ്റുഡന്‍റ് അസോസിയേഷന്‍ (വിഭജിക്കും മുമ്പ്) സംഘടിപ്പിച്ച റിലേ സമരങ്ങളൊഴിച്ചാല്‍ ദ്വീപിലെ സമര ചിത്രം അപൂര്‍വ്വമാണ്. ചട്ടങ്ങള്‍ പാലിക്കാതെ അനധികൃതമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഭൂമി കൈമാറ്റത്തിനെതിരെ കൽപ്പേനിയിലെ ചെറിയനല്ലാല കുടുംബാംഗങ്ങളാണ് നിവൃത്തിയില്ലാതെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിച്ചത്. നേരത്തെ കുടുംബത്തിലെ കുട്ടികളും സ്ത്രീകളും ഉൾപ്പടെ സ്ഥലത്തെ സബ്ഡിവിഷണൽ ഓഫീസിലേക്ക് സമരം നടത്തിയിരുന്നു. സമരത്തിന്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ കുടുംബാംഗങ്ങൾ നിരാഹാര സമരത്തിന് ഇറങ്ങിയത്. വർഷങ്ങളോളമായി കുടുംബം കൈവശം വച്ചിരുന്ന സ്ഥലം അനധികൃത രജിസ്ട്രഷനിലൂടെ മറ്റൊരു വ്യക്തിക്ക് കൈമാറിയെന്ന ആരോപണത്തോടെയാണ് കുടുംബാംഗങ്ങൾ നിരാഹാര സമരം നടത്തുന്നത്. ഉദ്യോഗസ്ഥരുടെ അറിവോടെയായിരിക്കാം തിരിമറിയെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിച്ചില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY