DweepDiary.com | ABOUT US | Thursday, 28 March 2024

"പല കൈകൾ ഒരു തണൽ.." - നമുക്കും ചെയ്യാം ഒരു സഹായം

In regional BY Admin On 14 June 2018
കടമത്ത് സ്വദേശിയായ സലീമിന്റെ വാർത്ത വാട്സാപ്പിൽ പലരും share ചെയ്യുന്നതായി കണ്ടു. ഉത്തരം വാർത്തകൾ പലതും ശുദ്ധ നുണയാവാറാണ് പതിവ്. അത് കൊണ്ട് തന്നെ അത് വിശ്വസിക്കാമോ എന്ന് സംശയിച്ചു, കാരണം നമ്മുടെ ഒരു ശീലമാണ് കിട്ടുന്നത് സത്യമാണോ എന്ന് പോലും അറിയാതെ പോസ്റ്റ് ചെയ്യുന്നത്.

പരിശുദ്ധ റമളാനിൽ സഹായ ഹസ്തം തേടുന്ന ആരെങ്കിലും ഉണ്ടോ എന്ന ഒരു വായനക്കാരിയുടെ ആവശ്യപ്രകാരം സലീമിനെക്കുറിച് ദ്വീപ് ഡയറി അന്വേഷിച്ചു.

ഗുരുതരമായ ഉദര-ഗുദ രോഗത്താൽ അഗത്തിയിൽ അഡ്മിറ്റ് ചെയ്തു. ഗുരുതരാവസ്ഥ ആയതിനാൽ RGHS ആശുപത്രി കൈ ഒഴിഞ്ഞു. വങ്കരയിലേക്ക് റഫർ ചെയ്തു. തുടർന്ന് എറണാകുളം ലൂർദ്ദിലേക്ക് എയർ ആംബുലൻസിൽ മാറ്റി.

പഴുപ്പ് കരളിലേക്ക് വ്യാപിച്ചു. സർജറിക്ക് തയ്യാറെടുക്കാവെ അപ്രതീക്ഷിതമായി ഗുരുതരമായ മഞ്ഞപ്പിത്തം പിടിക്കപ്പെടുന്നു. രോഗി ഗുരുതരാവസ്ഥയിലായതോടെ സർജറി നടത്താൻ പറ്റാതായി. ICU വിലേക്ക് മാറ്റിയതോടെ ചെലവ് ഇരട്ടിച്ചു.

ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിലും അനുവദിച്ച പണം ആശുപത്രിക്കാരുടെ അക്കൗണ്ടിലായി. മഞ്ഞപ്പിത്തം മരുന്നിനോട് പ്രതികരിക്കാതായതോടെ ഒരു ഘട്ടത്തിൽ പ്രതീക്ഷ കൈവിട്ടു. സക്കർ ഉപയോഗിച്ച് പഴുപ്പ് വലിച്ചെടുത്ത് തുടങ്ങിയതോടെ ചെറിയ ആശ്വാസം കിട്ടി തുടങ്ങി. പഴുപ്പ് മുഴുവനും ഇങ്ങനെ കളഞ്ഞെങ്കിലും അത് താത്കാലികമാണ്. ഓപ്പറേഷൻ തന്നെയാണ് ഏകമാർഗം.

ഇപ്പോൾ സലിം മെഡിക്കൽ ട്രസ്റ്റിൽ തുടർ ചികിത്സയിലാണ്. ശരീരം ഉഷാറായി കഴിഞ്ഞാൽ സർജറിയും അനുബന്ധ ചികിത്സയും അനിവാര്യമാണ്. 30 കഴിഞ്ഞ ഈ ചെറുപ്പക്കാരനാണ് കുടുംബത്തിൻറെ അത്താണി..

സ്നേഹ സമുന്നതാരായ വായനക്കാർ പറ്റുമെങ്കിൽ കുറഞ്ഞത് 100 (maximum അവനാൽ കഴിയുന്ന സംഖ്യ നൽകുക) രൂപയെങ്കിലും നൽകുക.

Saleem AC. Avvechetta House Kadmat Island
AC No. 99572210003553
(Syndicate Bank, Kadamat Island)

Contact : Asadulla (by stander)
94460 14308

SHARE YOUR FEEDBACK

RECENT IN THIS CATEGORY