DweepDiary.com | ABOUT US | Friday, 19 April 2024

മൂത്തോന്റെ രണ്ടാം ഘട്ടം ചിത്രീകരണം ബംഗാരം ദ്വീപില്‍ തുടങ്ങി

In regional BY Admin On 05 May 2018
അഗത്തി (01/05/2018): ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന് അവസാനം ചിത്രീകരണ അനുമതി ലഭിച്ചു. നിവിൻ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ രണ്ടാംഘട്ടം ചിത്രീകരണമാണ് ലക്ഷദ്വീപിൽ ആരംഭിച്ചത്. നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. വ്യത്യസ്തമായ സ്റ്റൈലിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപുകാരനായ ആലിക്കോയയുടെ സഹോദരനെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന നാലാമത്തെ ചിത്രമാണ് മൂത്തോന്‍. ഇറോസ് ഇന്റർനാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് .മികച്ച താരങ്ങളും മികച്ച ഒരു കൂട്ടം പിന്നണി പ്രനർത്തകരുമാണ് ചിത്രത്തിനു പിന്നിലായിട്ടുളളത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമ മേഖലയിൽ നിന്ന് അകത്തും പുറത്തും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പരുക്കൻ ലുക്കിലാണ് നിവിൻ പോളി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY