DweepDiary.com | ABOUT US | Thursday, 28 March 2024

'ബമ്പന്റെ കഥകള്‍' പ്രകാശനം ചെയ്തു

In regional BY Admin On 17 January 2018
ആന്ത്രോത്ത് (11.01.17):- സാഹിത്യകാരനും റിട്ടഡ് അധ്യാപകനുമായ ശ്രീ.കാട്ടുപുറം സൈദ് ഇസ്മാഈല്‍ മാസ്റ്ററുടെ (ബംബന്‍) കഥാസമാഹാരം 'ബമ്പന്റെ കഥകള്‍' പ്രകാശനം ചെയ്തു. ജൂബിലി ഹാളില്‍ ലക്ഷദ്വീപ് സാത്യപ്രവര്‍ത്തക സംഘം സംഘടിപ്പിച്ച ചടങ്ങിന് റിട്ട.ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എം.ഹംസക്കോയ അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം ചെയര്‍പേഴ്സണ്‍ ശ്രീ.എച്ച്.കെ.റഫീഖ് നിര്‍വ്വഹിച്ചു. പി.എം സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ.സുബൈര്‍ ആദ്യകോപ്പി ഏറ്റ് വാങ്ങി. ജെ.ബി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഖലീല്‍, സാഹിത്യകാരന്‍ ശ്രീ.ഇസ്മത്ത് ഹുസൈന്‍, ഡോ.സമീര്‍ ബാബു തുടങ്ങിയവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥകാരന്‍ ശ്രീ.ബാഹിര്‍ പരിപാടിക്ക് സ്വാഗതവും ശ്രീ.കെ.കെ.നല്ലകോയ നന്ദിപ്രകടം നടത്തുകയും ചെയ്തു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY