DweepDiary.com | ABOUT US | Friday, 26 April 2024

വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്വായി രക്ഷകർത്തക്കാളുടെ കൂട്ടായ്മ.

In regional BY Admin On 07 January 2018
കല്‍പേനി- വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്വായി കൽപ്പേനിയിൽ വാർഡ് തലത്തിൽ സംഘടിപ്പിച്ച രക്ഷകർത്തക്കാളുടെ കൂട്ടായ്മ. ബഹുമാനപ്പെട്ട പ്രിൻസിപ്പളും SMC യും VDP DP മെമ്പർമാരും അധ്യാപകരും പങ്കെടുത്ത, ഒന്നു മുതൽ നാലു വരെയുള്ള വാർഡുകളിലെ രക്ഷിതാക്കളുടെ യോഗം നാലാം തിയതി ഗവ. S. B സ്കൂളിൽ വെച്ചും അഞ്ചു മുതൽ എട്ട്വരെയുള്ള വാർഡ്കളിലെ രക്ഷിതാക്കളുടെ യോഗം അഞ്ചാം തിയതി JB സ്ക്കുളിലും വെച്ച് നടന്നു. വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കൈ പിടിച്ചു ഉയർത്താൻ കൂട്ടായി ചെയ്യേണ്ട പ്രവർത്തനങ്ങളേക്കുറിച്ച് യോഗത്തിൽ തുറന്ന ചർച്ചകൾ നടത്തി ,VDP ചെയർപേഴ്സൺ SMC ചെയർമാൻ, Principal ,DP VDP മെമ്പർമാർ അധ്യാപകർ ,SSA അംഗങ്ങൾ രക്ഷിതാക്കൾഎന്നിവർ അഭിപ്രായങ്ങൾ പങ്ക് വെച്ചു. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപികരിച്ച് പഠനത്തിൽ പ്രത്രേക ശ്രദ്ധ നൽകേണ്ട കുട്ടികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യുവാനും തീരുമാനിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY