DweepDiary.com | Saturday, 21 April 2018

ഓഖിയില്‍ NIOT കടല്‍ ജല ശുദ്ധീകരണശാല കേടായി ദിവസങ്ങള്‍ പിന്നീടുന്നു, വീടുവീടാന്തരം കുടിവെള്ളമെത്തിച്ച് കൈയ്യടി നേടി പുതിയ പഞ്ചായത്ത്

In regional / 26 December 2017
അഗത്തി (26/12/2017): ഓഖിയുടെ സംഹാരതാണ്ഡവത്തിൽ കടല്‍ ജല ശുദ്ധീകരണശാല പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ അഗത്തി ദ്വീപിലെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നീടുന്നു. ഇതിനായി NIOTയുടെ ടെക്നീഷ്യനും ഉപകരണങ്ങളും എത്തേണ്ടതുണ്ട്. പഞ്ചായത്ത് ചെയര്‍പെയ്സണ്‍ ശ്രീമതി സാജിത, വൈസ് ചെയര്‍പെയ്സണ്‍ ശ്രീ എം അബ്ദുൽ ശുകൂര്‍ എന്നിവരടങ്ങിയ ഭരണകക്ഷി സംഘം പ്ലാന്റ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു. യുദ്ധ കാലാടിസ്ഥാനത്തിൽ പ്ലാന്റ് പഴയപടി പ്രവർത്തിക്കുവാൻ വേണ്ട നടപടി കൈകൊള്ളുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും കുടിവെള്ള ക്ഷാമം നേരിടുന്ന എല്ലാ മേഖലയിലേക്ക് പഞ്ചായത്തിന്റെ ചെലവിൽ ടാക്ടറില്‍ കുടിവെള്ള വിതരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
പുതിയ പദ്ധതിയാല്‍ നാട്ടുകാരുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ഭരണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY