DweepDiary.com | ABOUT US | Friday, 19 April 2024

കില്‍ത്താന്‍ ഫെസ്റ്റിന് നാടൊരുങ്ങി

In regional BY Admin On 10 October 2017
കില്‍ത്താന്‍- ലക്ഷദ്വീപ് പിറവി ദിനമായ നംവംബര്‍ ഒന്നിന് നാടിന്റെ ഉത്സവമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ദ്വീപുകലാസമിതി എന്ന സംഘടന. മണ്‍മറഞ്ഞ്പോയ നമ്മുടെ നാടന്‍ കളികളും കലാരൂപങ്ങളും പുനരാവിഷ്ക്കക്കുക എന്ന ലക്ഷ്യത്തോടെയാണ് കില്‍ത്താന്‍ ഫെസ്റ്റിന് രൂപകല്‍പന ചെയ്തതെന്ന് സംഘാടകര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. നാടന്‍ കളികളായ ഉപ്പ്കളി, എട്ടകളി, കോടാ കളി, ഇട്ടാട്ടം തുള്ളല്‍, തോണി തുഴയല്‍, കാറ്റ് വിളി, ആട്ടം, മാത്തോം പിടിക്കല്‍, തുടങ്ങി 18 ഇന മത്സരങ്ങളാണ് ഒരുങ്ങുന്നത്. കില്‍ത്താന്‍ ഫെസ്റ്റിന്റെ ഉത്ഘാടനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.ഫാറൂഖ് ഖാന്‍ നിര്‍വ്വഹിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY